കടുത്തുരുത്തി: കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലേക്കുള്ള എസ്.എസ്.എല്‍.സി പരീക്ഷാ ചോദ്യപേപ്പറുകള്‍ എത്തി. ശനിയാഴ്ച രാത്രി പത്തരക്ക് അതീവ സുരക്ഷയോടെയത്തെിച്ച ചോദ്യപേപ്പര്‍ ഡി.ഇ.ഒ എം. ചന്ദ്രനും പി.എസ്.ആര്‍ എന്‍. ഉണ്ണികൃഷ്ണനും ചേര്‍ന്ന് കടുത്തുരുത്തി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഏറ്റുവാങ്ങി. വിദ്യാഭ്യാസ ജില്ലയിലെ 41 സ്കൂളുകളിലേക്ക് എത്തിക്കുന്നതിനുള്ള ചോദ്യപേപ്പറും ഉത്തരമെഴുതുന്നതിനുള്ള കടലാസും മറ്റ് അനുബന്ധന സാധനങ്ങളുമാണ് എത്തിയിരിക്കുന്നത്. മാര്‍ച്ച് രണ്ടിന് ചോദ്യപേപ്പര്‍ അടക്കം സാധനങ്ങള്‍ ഒമ്പത് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. കടുത്തുരുത്തി, വൈക്കം, സബ് ട്രഷറികളിലും കോതനല്ലൂര്‍ കുറുപ്പന്തറ, കല്ലറ, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം, കുലശേഖരമംഗലം എന്നിവിടങ്ങളിലെ പ്രധാന എസ്.ബി.ടി ശാഖകളിലെ ലോക്കറിലുമാണ് പരീക്ഷാദിവസം വരെ ഇത് സൂക്ഷിക്കുക. പരീക്ഷാസാമഗ്രികള്‍ സ്കൂളിലത്തെിക്കുന്ന സൗകര്യത്തിനായിട്ട് ഒമ്പത് ക്ളസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. ഓരോ ക്ളാസ്റ്ററുകളുടെയും പരിധിയില്‍ നാലോ അഞ്ചോ സ്കൂളുകള്‍ വീതമാണ് ഉണ്ടായിരിക്കുക. അതാത് ദിവസത്തെ പരീക്ഷക്കുള്ള ചോദ്യപേപ്പറുകള്‍ ഡി.ഇ.ഒ ചുമതലപ്പെടുത്തിയ ഡെലിവറി ഓഫിസര്‍ പ്രധാന കേന്ദ്രങ്ങളില്‍നിന്ന് സ്കൂളുകളിലത്തെിക്കും. മാര്‍ച്ച് ഒമ്പതിനാണ് എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുന്നത്. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ ഇത്തവണ 3617പേരാണ് പരീക്ഷയെഴുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.