പുളിമാവില്‍ മദ്യവില്‍പനശാലയില്ല; സമരത്തിന് വിജയപര്യവസാനം

കാഞ്ഞിരപ്പള്ളി: ബിവറേജസ് കോര്‍പറേഷന്‍െറ മദ്യവില്‍പനശാല പുളിമാവില്‍ സ്ഥാപിക്കുന്നതിനെതിരെ നടന്നുവന്ന സമരം അവസാനിപ്പിച്ചു. എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ നല്‍കിയ ലൈസന്‍സ് റദ്ദു ചെയ്തതിനെ തുടര്‍ന്നാണ് ഇത്. മദ്യശാല സ്ഥാപിക്കാന്‍ സ്ഥലവും കെട്ടിടവും വാടകക്ക് നല്‍കാന്‍ സ്ഥലമുടമ കോര്‍പറേഷന് നല്‍കിയ അനുമതി പത്രം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തേ പിന്‍വലിച്ചിരുന്നു. എന്നാല്‍, എക്സൈസ് കമീഷണര്‍ അനുവദിച്ച ലൈസന്‍സ് റദ്ദാക്കുന്നതുവരെ സമരം തുടരുകയായിരുന്നു. പുളിമാവിലെ ജനവികാരം മാനിച്ച് മദ്യവില്‍പനശാല സ്ഥാപിക്കാനുള്ള ലൈസന്‍സ് റദ്ദുചെയ്ത ഉത്തരവിന്‍െറ പകര്‍പ്പ് ലഭിച്ചതോടെയാണ് 17 ദിവസമായി നടന്നുവന്ന സമരം അവസാനിപ്പിച്ചത്. മദ്യവില്‍പനശാല നിലവില്‍ പ്രവര്‍ത്തിക്കുന്ന ടൗണില്‍ മാര്‍ച്ച് 31 വരെ തുടരാന്‍ എക്സൈസ് വകുപ്പ് അനുമതി നല്‍കി. പുതിയ സ്ഥലം കണ്ടത്തെി ലൈസന്‍സിന് അപേക്ഷിക്കേണ്ടത് ബിവറേജസ് കോര്‍പറേഷനാണെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. സമരസമാപന സമ്മേളനം സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ.റോയി വടക്കേല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ബീന ജോബി അധ്യക്ഷതവഹിച്ചു. നൈനാര്‍ പള്ളി ഇമാം ശിഫാര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. കത്തീഡ്രല്‍ വികാരി വര്‍ഗീസ് പരിന്തിരിക്കല്‍, ജില്ല പഞ്ചായത്ത് അംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നസീര്‍, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, അഡ്വ. പി.എ. ഷമീര്‍, റോസമ്മ ആഗസ്തി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീല തോമസ്, ജോഷി അഞ്ചനാട്ട്, നൈനാച്ചന്‍ വാണിയപ്പുരക്കല്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ബെന്നി ജേക്കബ്, ദേവസ്യാച്ചന്‍ ചെറുവള്ളി, ബിജു ചക്കാല, അബ്ദുല്‍ ഫത്താഹ്, സുജിത് ബീമാസ്, കെ.പി. അജു, അന്‍വര്‍ പുളിമൂട്ടില്‍, ജോസ് മടുക്കക്കുഴി, ഇ.കെ.രാജു, സെലിന്‍ സിജോ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.