കോട്ടയം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബിവറേജസ് കോര്‍പറേഷന്‍െറ ഒൗട്ട്ലറ്റുകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോട്ടയം ജില്ലയിലടക്കം നിരവധി സ്ഥലങ്ങളില്‍ ഇതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. മാര്‍ച്ച് 31നകം ദേശീയ-സംസ്ഥാനപാതയോരങ്ങളിലെ മദ്യവില്‍പന കേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കണമെന്നാണ് സുപ്രീംകോടതി വിധി. കോട്ടയം ജില്ലയില്‍ ബിവറേജസ് കോര്‍പറേഷന്‍െറയും കണ്‍സ്യൂമര്‍ഫെഡിന്‍േറയുമടക്കം 18 ചില്ലറ വില്‍പനശാലകളാണ് മാറ്റിസ്ഥാപിക്കേണ്ടത്. ഇതില്‍ ആറെണ്ണം പുതിയ സ്ഥലത്തേക്ക് മാറ്റിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് മൂന്നെണ്ണം പഴയ സ്ഥലത്തേക്ക് തിരികെ മാറ്റേണ്ടിവന്നിരിക്കുകയാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിവിധ സ്ഥലങ്ങളിലും മദ്യശാലകള്‍ക്കെതിരെ നാട്ടുകാര്‍ സമരരംഗത്താണ്. മദ്യവില്‍പനശാലകള്‍ സ്ഥാപിക്കാന്‍ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തില്‍ പ്രാദേശിക ജനപ്രതിനിധികളുടെയും എം.എല്‍.എമാരുടെയും സഹായം തേടണമെന്ന് ബിവറേജസ് കോര്‍പറേഷന്‍ ഉന്നതര്‍ താഴത്തേട്ടിലേക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇതും വിജയിച്ചിട്ടില്ല. നാട്ടുകാര്‍ സംഘടിതമായി രംഗത്തുള്ളതിനാല്‍ പ്രാദേശിക ഏതിര്‍പ്പ് ഭയന്ന് എം.എല്‍.എമാര്‍ ആരും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. പ്രതിഷേധങ്ങളില്‍ അതത് സ്ഥലങ്ങളിലെ എം.എല്‍.എമാര്‍ പങ്കെടുക്കുന്നുമുണ്ട്. പ്രാദേശിക എതിര്‍പ്പുള്ളതിനാല്‍ തദ്ദേശസ്ഥാപനങ്ങളും ഒൗട്ട്ലറ്റ് സ്ഥാപിക്കാനുള്ള നീക്കങ്ങളോട് മുഖംതിരിക്കുകയാണ്. സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന്‍െറ 185 മദ്യവില്‍പനകേന്ദ്രങ്ങള്‍ മാറ്റണമെന്നാണ് അധികൃതരുടെ കണക്ക്. ഇതില്‍ 30 എണ്ണമെ മാറ്റാന്‍ കഴിഞ്ഞുള്ളൂ. ഇതില്‍തന്നെ 10 എണ്ണം നാട്ടുകാരുടെ ഏതിര്‍പ്പിനത്തെുടര്‍ന്ന് പൂട്ടിയിരുന്നു. കോട്ടയം ജില്ലയില്‍ ഏഴിടങ്ങളില്‍ നിലവില്‍ മദ്യശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ജില്ലയില്‍തന്നെ ഏറ്റവും തിരക്കുള്ള ചിങ്ങവനത്തെ ഒൗട്ട്ലറ്റ് പന്നിമറ്റത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ഇവിടെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ചെമ്മലമറ്റത്ത് റോസ് ജങ്ഷനില്‍ ചരാനി തോടിന് സമീപം ആരംഭിക്കുന്ന മദ്യശാലക്കെതിരെ സമരത്തിന് ഒരുങ്ങുകയാണ്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒൗട്ട്ലറ്റ് പുളിമാവിലേക്ക് മാറ്റാനുള്ള തീരുമാനം വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ദിവസങ്ങള്‍ നീണ്ട പ്രഷോഭങ്ങള്‍ക്കൊടുവില്‍ പുളിമാവില്‍ ഒൗട്ട്ലറ്റ് വേണ്ടെന്നുവെച്ചിരുന്നു. കറുകച്ചാല്‍ ടൗണില്‍നിന്ന് ശാന്തിപുരത്തേക്ക് ഷോപ്പ് മാറ്റുന്നതിനെതിരെ സമരരംഗത്താണ് നാട്ടുകാര്‍. പാലായിലെ കരൂര്‍, ഇടമറ്റം, ഇരാറ്റുപേട്ട, കൊണ്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സമരം നടക്കുകയാണ്. മാറ്റിസ്ഥാപിക്കാനല്ലാതെ അവ പുതിയ സ്ഥലത്ത് തുറക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ളെന്ന് മദ്യവിരുദ്ധസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. അതിനാല്‍ പൂട്ടുന്നവക്ക ്പകരം ഷോപ്പുകള്‍ തുറക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതിനിടെ, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ഉടമകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബിവറേജസ് അധികൃതര്‍ പറയുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ പുതിയ സ്ഥലത്തിന്‍െറ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുകയാണ്. ഇതിനെതുടര്‍ന്നാണ് രഹസ്യമായി നടക്കുന്ന നീക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് പ്രക്ഷോഭം ഉയരുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ബിയര്‍ പാര്‍ലര്‍ ഉടമകളും ഒരുവിഭാഗം എക്സൈസ് ഉദ്യോഗസ്ഥരും തമ്മില്‍ നിലനില്‍ക്കുന്ന കൂട്ടുകെട്ടാണ് ഇതിന് കാരണമെന്നും ഇവര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.