എച്ച്1 എന്‍1: ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ്

കോട്ടയം: ജില്ലയില്‍ എച്ച്1 എന്‍1 സ്ഥിരീകരിച്ചതില്‍ ആശങ്കവേണ്ടെന്ന് ജില്ല ആരോഗ്യവകുപ്പ് അധികൃതര്‍. രോഗം പകര്‍ന്നതായി കണ്ടത്തൊനായിട്ടില്ല. രോഗപ്രതിരോധത്തിന് മരുന്ന് ഉള്‍പ്പെടെ എല്ല സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു. പനി ബാധിച്ച് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12ാം വാര്‍ഡില്‍ താമസിക്കുന്ന 47കാരിക്കാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നിനാണ് ഇവരെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ 10 വയസ്സുള്ള മകള്‍ പനിബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ 31ന് മരിച്ചിരുന്നു. രോഗം വായുവില്‍കൂടി പകരുമെന്നതിനാല്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രദേശവാസികള്‍ക്കും ബന്ധുക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ മരുന്ന് സ്റ്റോക്കുണ്ട്. രോഗം ബാധിച്ചാല്‍ നാലുദിവസത്തിനകം മറ്റുള്ളവരിലേക്കും പകരാം. നിലവിലെ സാഹചര്യത്തില്‍ ബന്ധുക്കള്‍ക്കോ മറ്റുള്ളവരിലോ രോഗം കണ്ടത്തെിയിട്ടില്ല. ഇതിനാല്‍ പനി നിയന്ത്രണവിധേയമാണെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ അവസാനം ക്രിസ്മസിനോടനുബന്ധിച്ച് ദുബൈ, മാലി, ഗോവ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ബന്ധുക്കള്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. രോഗം ഇവരില്‍നിന്ന് പകര്‍ന്നതാകാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ സംശയിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെതുടര്‍ന്ന് വീട്ടമ്മയുടെ വീടിന് സമീപത്തെ പന്നി ഫാം താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. 12ാം വാര്‍ഡില്‍ ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.