സോളാര്‍ ബോട്ട് സര്‍വിസ് : അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് ഡയറക്ടര്‍

വൈക്കം: സോളാര്‍ ബോട്ടിന്‍െറ യന്ത്രഭാഗം നഷ്ടപ്പെട്ടതിന്‍െറ അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍. സംഭവം സംബന്ധിച്ച് പരിശോധനക്കത്തെിയതായിരുന്നു അദ്ദേഹം. എറണാകുളം കേന്ദ്രമായുള്ള ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ് സര്‍വേയര്‍ കെ. ഷമ്മി സാങ്കേതികപരിശോധന നടത്തി. അസാധാരണ സംഭവമെന്നാണ് അദ്ദേഹം വിലയിരുത്തിയത്. വൈക്കം പൊലീസ് ബോട്ടില്‍ വിശദ പരിശോധന നടത്തി തെളിവെടുത്തു. വൈക്കം-തവണക്കടവിലെ സോളാര്‍ ബോട്ട് സര്‍വിസ് അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥരുടെ സംഘടിത നീക്കമാണ് യന്ത്രഭാഗം നഷ്ടപ്പെട്ടതിനു പിന്നിലുള്ളതെന്നാണ് ആക്ഷേപം. സര്‍വിസിലുള്ള ജലഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും എന്‍ജിനീയറിങ് വിഭാഗവും ബോട്ട് നിര്‍മിച്ച കമ്പനിക്കെതിരെ നടത്തുന്ന സംഘടിത നീക്കമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. സോളാര്‍ ബോട്ട് രാത്രി ബോട്ടുജെട്ടിയിലാണ് സര്‍വിസ് അവസാനിപ്പിച്ച് പാര്‍ക്ക് ചെയ്യുന്നത്. രാവിലെ സര്‍വിസ് ആരംഭിച്ച് കായലിന്‍െറ മധ്യഭാഗം കഴിഞ്ഞപ്പോള്‍ എന്തോ തകരാറുള്ളതായി സംശയംതോന്നി നടത്തിയ പരിശോധനയില്‍ രണ്ട് ചുക്കായങ്ങള്‍ (റെഡര്‍ പ്ളേറ്റ്) നഷ്ടപ്പെട്ടതായി സൂചന കിട്ടി. ഏറെ ബുദ്ധിമുട്ടി കടവില്‍ എത്തിച്ചശേഷമാണ് പരിശോധനയില്‍ രണ്ട് ചുക്കായങ്ങളും നഷ്ടപ്പെട്ടതായി കണ്ടത്തെിയത്. ഊരിപ്പോകാന്‍ സാധ്യതയില്ലാത്ത രീതിയില്‍ ചുക്കായങ്ങള്‍ നട്ടുകളും ലോക്ക് നട്ടുകളും ഉപയോഗിച്ചാണ് ഉറപ്പിച്ചിരുന്നത്. ഇത് നഷ്ടപ്പെട്ടതിനത്തെുടര്‍ന്ന് സംഭവം ഡയറക്ടറെ അറിയിക്കുകയും ഡയറക്ടര്‍ ഉന്നത പൊലീസ് അധികാരികളെയും ബോട്ടിന്‍െറ നിര്‍മാണച്ചുമതല വഹിച്ച കമ്പനിയെയും അറിയിച്ചു. തൊട്ടടുത്ത ദിവസം കൊച്ചിയില്‍നിന്നത്തെിയ മെക്കാനിക്കുകള്‍ താല്‍ക്കാലികമായി ചുക്കായങ്ങള്‍ ബോട്ടില്‍ ഘടിപ്പിച്ച് സര്‍വിസ് നടത്തി. കേരളത്തിലെ ഏറ്റവും ലാഭകരമായ ഫെറികളിലൊന്നാണ് വൈക്കം-തവണക്കടവ് സര്‍വിസ്. മുമ്പ് കേരളത്തില്‍ ഫൈബര്‍ ബോട്ടുകള്‍ സര്‍വിസ് നടത്തുന്നതിനുവേണ്ടി ഒരുക്കിയെങ്കിലും തേക്കടി ദുരന്തത്തിന്‍െറ പേരുപറഞ്ഞ് സംസ്ഥാനത്ത് ഫൈബര്‍ ബോട്ട് സര്‍വിസുകള്‍ ജലഗതാഗതവകുപ്പ് നിരോധിച്ചിരുന്നു. അതുപോലെ സോളാര്‍ ബോട്ട് തുടക്കത്തിലെതന്നെ പ്രശ്നങ്ങളുള്ളതാണെന്ന് വരുത്തിത്തീര്‍ത്ത് കേരളത്തില്‍ നിര്‍ത്താനുള്ള സംഘടിത നീക്കമാണ് ഉദ്യോഗസ്ഥതലത്തില്‍ നടന്നിരിക്കുന്നതെന്നാണ് ആരോപണം. തടിബോട്ടുകള്‍ സര്‍വിസ് നടത്തുമ്പോള്‍ ദിവസേന ഡീസല്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതില്‍ കൃത്രിമം നടക്കുന്നതായും ആക്ഷേപമുണ്ട്. പഴയ ബോട്ടുകള്‍ക്ക് കൂടുതല്‍ ഡീസല്‍ വേണമെന്ന കാരണംപറഞ്ഞ് കൂടുതല്‍ ഡീസല്‍ എഴുതുകയും അങ്ങനെ വന്‍വെട്ടിപ്പിന് കളമൊരുക്കുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.