ഗുരുവായൂരില്‍ തങ്ങി കോട്ടയത്ത് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കോട്ടയം: ഗാന്ധിനഗര്‍ പ്രദേശത്ത് മോഷണം നടത്തിവന്ന കേസിലെ പ്രതിപിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് പളനി എന്ന ബാലനാണ് (49) പിടിയിലായത്. ഗാന്ധിനഗര്‍ സോപാനം വീട്ടില്‍ ഉണ്ണികൃഷ്ണന്‍െറ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും വാച്ചുകളും കാമറയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഒരു തുമ്പുമില്ലാതിരുന്ന കേസില്‍ വിരലടയാള വിദഗ്ധ ഷൈലജയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി പ്രതിയുടെ വിരലടയാളം കണ്ടത്തെുകയായിരുന്നു. ഇതിനെ ചുറ്റി നടന്ന അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ജനുവരിയില്‍ മള്ളൂശ്ശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള ജ്യോത്സ്യന്‍െറ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതും എസ്.എച്ച് മൗണ്ടിനു സമീപമുള്ള വീടും കുമാരനല്ലൂര്‍ ക്ഷേത്രത്തിനു സമീപമുള്ള വീടും കടയും കുത്തിത്തുറന്ന് മോഷണം നടത്തിയതും വാരിശ്ശേരി തിരുവാറ്റയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതും ഇയാള്‍ സമ്മതിച്ചു. 2013ല്‍ 17 പവന്‍ മോഷ്ടിച്ച കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷകഴിഞ്ഞ് ഇറങ്ങിയിട്ട് ആറു മാസമായതേയുള്ളൂ. സ്ഥിരം വിലാസമില്ലാത്ത ഇയാള്‍ നിലവില്‍ ഗുരുവായൂരിലാണ് താമസം. ഇവിടെ അമ്പലമൈതാനത്ത് അന്തിയുറങ്ങുന്ന പ്രതി മോഷണത്തിന് മാത്രമാണ് കോട്ടയത്ത് എത്തുന്നത്. മോഷണ ശേഷം ഗുരുവായൂര്‍ക്ക് പോകും.പ്രതി കഞ്ചാവിനും മദ്യപാനത്തിനും അടിമയാണെന്നും പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് എത്തിയിട്ടുണ്ടെന്ന് പൊലീസിനു കിട്ടിയ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്. നിലവില്‍ പ്രതിക്ക് ഗാന്ധിനഗര്‍, വെസ്റ്റ് സ്റ്റേഷന്‍, തിരുവല്ല, ഏറ്റുമാനൂര്‍ എന്നീ സ്റ്റേഷനുകളുടെ പരിധയില്‍ കേസുണ്ട്. ജില്ല പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍െറ നിര്‍ദേശപ്രകാരം കോട്ടയം ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ സി.ഐ സി.ജെ. മാര്‍ട്ടിന്‍, ഗാന്ധിനഗര്‍ എസ്.ഐ എം.ജെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഷാഡോ പൊലീസുകാരായ അജിത്, ഷിബുക്കുട്ടന്‍, ബിജുമോന്‍ നായര്‍, ഐ. സജികുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.