ഇ. അഹമ്മദിന്‍െറ നിര്യാണത്തില്‍ അനുശോചിച്ചു

കോട്ടയം: ഇ. അഹമ്മദിന്‍െറ നിര്യാണത്തോടെ നഷ്ടമായത് ആത്മസുഹൃത്തിനെയും സഹപ്രവര്‍ത്തകനെയുമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. കേരളത്തിന്‍െറ വ്യാവസായിക വളര്‍ച്ചക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ പ്രഗല്ഭ ഭരണകര്‍ത്താവായിരുന്നു അഹമ്മദെന്നും അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ കേരളത്തെ അടയാളപ്പെടുത്തിയ പ്രഗല്ഭ പാര്‍ലമെന്‍േററിയനായിരുന്നു ഇ. അഹമ്മദെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇ. അഹമ്മദിന്‍െറ നിര്യാണത്തില്‍ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ഇ. അഹമ്മദിന്‍െറ വേര്‍പാട് ന്യൂനപക്ഷ ശാക്തീകരണത്തിനേറ്റ വന്‍ നഷ്ടമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് സക്കീര്‍ അനുമുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്‍റ് ഇ. അഹമ്മദിന്‍െറ നിര്യാണത്തില്‍ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എച്ച്. അബ്ദുസ്സലാം, ജില്ല പ്രസിഡന്‍റ് പി.എം. ഷരീഫ്, ജന. സെക്രട്ടറി അസീസ് ബഡായില്‍, ട്രഷറര്‍ പി.എം. സലിം എന്നിവര്‍ അനുശോചിച്ചു. പാര്‍ലമെന്‍ററി രംഗത്ത് തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച അദ്ദേഹത്തിന്‍െറ വിയോഗം മതേതര ഇന്ത്യക്ക് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ലീഗ് ദേശീയ കൗണ്‍സില്‍ അംഗം കെ.എച്ച്.എം. ഇസ്മയില്‍, സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി പി.പി. മുഹമ്മദ്കുട്ടി, ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി സോമന്‍ പുതിയാത്ത്, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.എം ഷരീഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എ മാഹിന്‍, ജന.സെക്രട്ടറി അജി കൊറ്റമ്പടം, ട്രഷറര്‍ ഷമീര്‍ തലനാട്, എസ്.ടി.യു ജില്ല പ്രസിഡന്‍റ് അസീസ് കുമാരനല്ലൂര്‍, ജന. സെക്രട്ടറി കെ.എസ്. ഹലീല്‍ റഹ്മാന്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷബീര്‍ ഷാജഹാന്‍, ജില്ല പ്രസിഡന്‍റ് പി.എം. അമീന്‍, ജന. സെക്രട്ടറി ബിലാല്‍ റഷീദ് എന്നിവര്‍ അനുശോചിച്ചു. ഈരാറ്റുപേട്ട: ഇ. അഹമ്മദിന്‍െറ വേര്‍പാട് ന്യൂനപക്ഷ ശാക്തീകരണത്തിന് ഏറ്റ വന്‍ നഷ്ടമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് സക്കീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.