വാഹന ഉടമകളെ ചൂഷണം ചെയ്യു​െന്നന്ന്​ വർക്ക് ​ഷോപ്സ്​ ഭാരവാഹികൾ

പത്തനംതിട്ട: വാഹന ഉടമകളെ വിൽപനക്കാരും സർവിസ് സ​െൻററുകളും ചേർന്ന് ചതിക്കുഴികൾ ഒരുക്കി ചൂഷണം ചെയ്യുെന്നന്ന് അസോസിയേഷൻ ഒാഫ് ഒാേട്ടാമൊബൈൽ വർക്ക്ഷോപ്സ് ഭാരവാഹികൾ ആരോപിച്ചു. പലതരം വാറൻറികൾ, ഇൻഷുറൻസ് എന്നിവയുടെ പേരിലാണ് ചൂഷണമെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആധുനികമായ ഏത് വാഹനവും റിപ്പയർ ചെയ്യാൻ കേരളത്തിൽ സംവിധാനമുണ്ട്. ഒരു വർക്ക് ഷോപ്പിൽ കഴിയില്ലെങ്കിൽ അടുത്തയാളുടെ സേവനം തേടാനുള്ള സംവിധാനം അസോസിയേഷൻ ഒരുക്കിയിട്ടുണ്ട്. അസോസിയേഷൻ നേതൃത്വത്തിൽ എറണാകുളത്ത് നിരന്തരം തുടർ പരിശീലനവും നൽകുന്നുണ്ട്. സ്പെയർ പാർട്സ് ലഭ്യമാക്കാനും സംവിധാനമുണ്ട്. എന്നാൽ, ഡീലർമാരും സർവിസ് സ​െൻററുകളും ചേർന്ന് കെണി ഒരുക്കിയിരിക്കുന്നതിനാൽ വാഹന ഉടമകൾക്ക് പുറത്തെ വർക്ക്ഷോപ്പുകളിൽ വാഹനം റിപ്പയർ ചെയ്യാൻ കഴിയുന്നില്ല. അസോസിയേഷൻ ജില്ല സമ്മേളനം അഞ്ചിന് മാക്കാംകുന്ന് പാരിഷ് ഹാളിൽ നടക്കും. ഉച്ചക്ക് രണ്ടിന് മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമിപത്തുനിന്ന് പ്രകടനം ആരംഭിക്കും. സംസ്ഥാന വൈസ് പ്രസിഡൻറ് വി.എസ്. മീരാണ്ണൻ ഫ്ലാഗ് ഒാഫ് ചെയ്യും. 3.30ന് ജില്ല സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനാം ചെയ്യും. മാർ ക്രിസോസ്റ്റം വലിയ മെത്രാേപ്പാലീത്തായെ സമ്മേളനത്തിൽ ആദരിക്കും. കാരുണ്യനിധി സഹായവിതരണം സുരേഷ് ഗോപി എം.പി നിർവഹിക്കും. വീണ ജോർജ് എം.എൽ.എ ചികിത്സ ഫണ്ടും ആർ.ടി.ഒ എബി ജോൺ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. അസോസിയേഷൻ ജില്ല സെക്രട്ടറി പി. മുരുകേശൻ, ഭാരവാഹികളായ ബിനു ബാലൻ, ടി.പി. സുനിൽ കുമാർ, പ്രസാദ് വി. മോഹൻ, തമ്പി എസ്. പണിക്കർ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.