ട്രെയിൻ വൈകൽ: വിഷയം ലോക്​സഭയിൽ അവതരിപ്പിച്ച്​ കൊടിക്കു​ന്നിൽ

ട്രെയിൻ വൈകൽ: വിഷയം ലോക്സഭയിൽ അവതരിപ്പിച്ച് കൊടിക്കുന്നിൽ ചങ്ങനാശ്ശേരി: കൊല്ലത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് ഓടുന്ന പാസഞ്ചര്‍, മെമു ട്രെയിനുകള്‍ വൈകി ഓടുന്നതുമൂലം സ്ഥിരം യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്‌സഭയില്‍ ഉന്നയിച്ചു. കഴിഞ്ഞദിവസം കൊല്ലത്തുനിന്ന് ചങ്ങനാശ്ശേരിവരെ മെമു ട്രെയിനില്‍ യാത്ര ചെയ്തതിനെത്തുടര്‍ന്ന് യാത്രക്കാരില്‍നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് എം.പി ലോക്‌സഭയില്‍ ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ചത്. മാസങ്ങളായി പാസഞ്ചര്‍, മെമു ട്രെയിനുകളും പരശുറാം എക്‌സ്പ്രസും വൈകി ഓടുന്നതിനാൽ സീസണ്‍ ടിക്കറ്റുകാര്‍ ഉള്‍പ്പെടെ സ്ഥിരം യാത്രക്കാര്‍ക്ക് കൃത്യസമയത്ത് ഓഫിസുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്താൻ കഴിയുന്നില്ല. യാത്രക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. നിരവധി സംഘടനകള്‍ റെയില്‍വേ സ്റ്റേഷൻ മാര്‍ച്ചും ധർണയും സംഘടിപ്പിച്ച് പ്രതിഷേധം അറിയിച്ചതായും കൊടിക്കുന്നില്‍ സഭയില്‍ പറഞ്ഞു. ഡിസംബര്‍ 26ന് കൊല്ലത്തുനിന്ന് രാവിലെ 7.45 ന് പുറപ്പെട്ട മെമു ട്രെയിനില്‍ യാത്രചെയ്ത് സ്ഥിരം യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കി. യാത്രക്കാരുടെ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം ഡിവിഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നും നിരുത്തരവാദപരമായി പെരുമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലം-കോട്ടയം-എറണാകുളം സെക്ടറില്‍ സ്ഥിരം യാത്രക്കാര്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ റെയില്‍വേ മന്ത്രി ഉടന്‍ ഇടപെടണമെന്നും ദക്ഷിണ റെയില്‍വേയിലെയും തിരുവനന്തപുരം ഡിവിഷനിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കണമെന്നും റെയില്‍വേ മന്ത്രിയോട് അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.