സംസ്​ഥാനത്ത്​ ഒാർഡിനൻസ്​ ഭരണം ^രമേശ്​ ചെന്നിത്തല

സംസ്ഥാനത്ത് ഒാർഡിനൻസ് ഭരണം -രമേശ് ചെന്നിത്തല തൃശൂർ: ഗുജറാത്തിൽ പത്ത് വോേട്ടാ പ്രവർത്തകനെയോ കാണിക്കാനില്ലാത്ത സി.പി.എം അവിടെ കോൺഗ്രസ് വേണ്ടത്ര പോരാടിയില്ലെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇങ്ങനെ സ്വയം പരിഹാസ്യനാകരുതെന്ന് പറഞ്ഞ ചെന്നിത്തല സി.പി.എം ഗുജറാത്തിൽ അവസരവാദ രാഷ്ട്രീയം കളിച്ചെന്ന് ആരോപിച്ചു. മുൻ മുഖ്യമന്ത്രി കെ. കരുണാകര​െൻറ ഏഴാം ചരമ വാർഷിക ദിനത്തിൽ തൃശൂർ ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ഗുജറാത്തിൽ കോൺഗ്രസ് നടത്തിയത് വർഗീയതക്കെതിരായ ഏറ്റവും ശക്തമായ പോരാട്ടമാണെന്നും അതിനെ നിസ്സാരവത്കരിക്കുന്ന സി.പി.എം ഫലത്തിൽ ബി.ജെ.പിയെ സഹായിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ് ഗുജറാത്ത് ഫലം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കേന്ദ്രഭരണത്തിൽ തിരിച്ച് വരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. കേരളം കണ്ട ഏറ്റവും ദുർബലമായ ഭരണമാണ് ഇപ്പോൾ. ഒന്നും തീരുമാനിക്കാൻ ശേഷിയില്ലാത്തവരാണ് ഭരിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി ഭരിച്ച കെ. കരുണാകര​െൻറ നാടാണിത്. ഒാഖി ഏറ്റവുമധികം ജീവനെടുത്തത് കേരളത്തിലാണ്. അതിന് കാരണം സർക്കാറി​െൻറ ദൗർബല്യമാണ്. ക്രിസ്മസോടു കൂടി കടലിൽ കാണാതായവരെല്ലാം തിരിച്ചു വരുമെന്നാണ് ഫിഷറീസ് മന്ത്രി പറയുന്നത്. ക്രിസ്മസ് കഴിഞ്ഞ് ഞാൻ ആ മന്ത്രിയെ നേരിെട്ടാന്ന് കാണുന്നുണ്ട് -ചെന്നിത്തല പറഞ്ഞു. സംസ്ഥാനം സാമ്പത്തിക തകർച്ചയുടെ നെല്ലിപ്പടിയിലാണ്. ഒരു ലക്ഷം രൂപയുടെ ബിൽ പോലും പാസാവുന്നില്ല. ട്രഷറി പൂട്ടുന്ന സ്ഥിതിയിലാണ്. ജി.എസ്.ടി കേരളത്തെ രക്ഷിക്കുമെന്ന് പറഞ്ഞു നടന്ന ധനമന്ത്രി തോമസ് െഎസക് ഇപ്പോൾ ജാമ്യമെടുക്കുകയാെണന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.