ശബരിമലയിൽ യുവതികളുടെ കടന്നുകയറ്റം ആസൂത്രിതം ^എ. പദ്​മകുമാർ

ശബരിമലയിൽ യുവതികളുടെ കടന്നുകയറ്റം ആസൂത്രിതം -എ. പദ്മകുമാർ ഏറ്റുമാനൂര്‍: ശബരിമലയില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള യുവതികളുടെ ആസൂത്രിത കടന്നുകയറ്റം ഉള്‍പ്പെടെ കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കെതിരെ നടക്കുന്ന ഗൂഢാലോചന സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള യുവതികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടില്‍ ബോര്‍ഡ് ഉറച്ചുനില്‍ക്കുമ്പോഴാണ് ഒറ്റക്കും കൂട്ടായും യുവതികളുടെ കടന്നുകയറ്റം. പന്തളം കൊട്ടാരത്തിലെ തമ്പുരാട്ടി മരിച്ചപ്പോഴും ഓഖി ചുഴലിക്കാറ്റ് വന്നപ്പോഴും ശബരിമല നട അടച്ചതായി പ്രചാരണമുണ്ടായി. ക്ഷേത്രങ്ങളിലെ വരുമാനം മുഴുവന്‍ സര്‍ക്കാര്‍ കൊണ്ടുപോകുന്നു എന്നും അതുകൊണ്ട് കാണിക്ക അര്‍പ്പിക്കരുതെന്നുമാണ് അടുത്ത പ്രചാരണം. ശബരിമല ഉള്‍പ്പെടെ ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ ഒരു പൈസപോലും ട്രഷറിയില്‍ അടക്കുന്നില്ല. ക്ഷേത്രങ്ങളുടെ വികസനത്തിനും മറ്റുമായാണ് ഈ പണമത്രയും ഉപയോഗിക്കുന്നത്. ഇപ്രകാരം പലരീതിയിലും അഴിച്ചുവിടുന്ന കുപ്രചാരണം ആചാരലംഘനമാണ് ക്ഷേത്രങ്ങളില്‍ നടക്കുന്നതെന്ന് വരുത്താനുള്ള ബോധപൂർവ ശ്രമമാണ്. ക്ഷേത്രങ്ങളുടെ പവിത്രതയെ ബാധിക്കുമെന്നതിനാല്‍ വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണ്. ശബരിമലയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18 കോടിയോളം രൂപയുടെ വർധന ഇതുവരെ ഉണ്ടായതായും പദ്മകുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.