ജൂനിയർ ഡോക്​ടർമാരുടെ സമരം; ​േകാട്ടയം മെഡിക്കൽ കോളജിൽ 20 ശസ്​ത്രക്രിയകൾ മാറ്റി

ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്കിനെത്തുടർന്ന് ശസ്ത്രക്രിയകൾ മാറ്റി. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലും ഹെൽത്ത് സർവിസിലും വിരമിക്കൽ പ്രായം ഉയർത്തിയതിനെതിരെ കേരള മെഡിക്കൽ ജോയൻറ് ആക്ഷൻ കൗൺസിലി​െൻറ (കെ.എം.ജെ.എ.സി) നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടന്ന 24 മണിക്കൂർ പണിമുടക്കി​െൻറ ഭാഗമായാണ് കോട്ടയം മെഡിക്കൽ കോളജിലും സമരം നടന്നത്. തുടർന്ന് ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ചെറുതും വലുതുമായ ഇഉരുപതോളം ശസ്ത്രക്രിയകളാണ് മാറ്റിയത്. മാറ്റിയതിൽ ജനറൽ സർജറിയിലും ഇ.എൻ.ടി വിഭാഗത്തിലുള്ളതും ഉൾപ്പെടും. എന്നാൽ, ഒാർത്തോ വിഭാഗത്തിൽ നിശ്ചയിച്ചിരുന്ന അഞ്ച് ശസ്ത്രക്രിയ നടത്തിയെന്ന് അസ്ഥിരോഗ വിഭാഗം സീനിയർ ഡോക്ടർമാർ അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60ൽനിന്ന് 62ലേക്കും പൊതുആരോഗ്യ വകുപ്പിലെ ഡോക്ടർമാരുേടത് 58ൽനിന്ന് 60ലേക്കും ഉയർത്തിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. സീനിയർ െറസിഡൻറ് ഡോക്ടർമാർ, പി.ജി ഡോക്ടർമാർ, ഹൗസ് സർജൻമാർ, എം.ബി.ബി.എസ് വിദ്യാർഥികൾ, ഡ​െൻറൽ കോളജ് വിദ്യാർഥികൾ എന്നിവർ സംയുക്തമായാണ് സമരം നടത്തുന്നത്. സമരം ബുധനാഴ്ച സമാപിക്കും. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, എമർജൻസി ശസ്ത്രക്രിയ തിയറ്റർ, പ്രസവമുറി എന്നിവയെ സമരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, സമരം രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെന്നും സമര അറിയിപ്പ് ഉണ്ടായിരുന്നതിനാൽ ജനറൽ സർജറിയിലെ ചില ശസ്ത്രക്രിയകൾ മാത്രമാണ് മാറ്റിവെച്ചതെന്നും സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.