​കേരള കോൺഗ്രസ്​ മഹാസമ്മേളന ലക്ഷ്യം പൊളിഞ്ഞു ^പി.സി. ജോർജ്​

കേരള കോൺഗ്രസ് മഹാസമ്മേളന ലക്ഷ്യം പൊളിഞ്ഞു -പി.സി. ജോർജ് േകാട്ടയം: കേരള കോൺഗ്രസ് എം മഹാസമ്മേളനത്തി​െൻറ ലക്ഷ്യം പൊളിഞ്ഞെന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സമ്മേളനത്തിന് മുമ്പ് മുന്നണി പ്രഖ്യാപനവും നേതൃമാറ്റവും ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഇതുരണ്ടും ഉണ്ടാകാതിരുന്ന സമ്മേളനത്തിൽ പരസ്പരവിരുദ്ധമായാണ് കാര്യങ്ങൾ സംസാരിച്ചത്. ജോസ് കെ. മാണി ഇടതുമുന്നണിക്കായും പി.ജെ. ജോസഫ് യു.ഡി.എഫിനായും പ്രസംഗിച്ചു. ഇതോടെ, പാർട്ടിയിൽ പിളർപ്പ് ഉറപ്പായിരിക്കുകയാണ്. സി.പി.എം അടവുനയത്തി​െൻറ ഭാഗമായാണ് മാണിയെ ക്ഷണിക്കുന്നത്. സി.പി.െഎ അടക്കമുള്ളവർ ഇതിനോട് യോജിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സർക്കാർ ഒത്താശയോടെ സൃഷ്ടിക്കുന്ന കൃത്രിമ വിലക്കയറ്റത്തിനെതിരെ ജനകീയ സമരങ്ങൾ രൂപപ്പെടണം. കൺസ്യൂമർ ഫെഡ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ വൻകിട കമ്പനികളുടെ ഉൽപന്നങ്ങളാണ് വിറ്റഴിക്കുന്നത്. വിലക്കയറ്റത്തിന് കാരണം വൻകിട കമ്പനികളും സർക്കാറും തമ്മിലുള്ള ഒത്തുകളിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇൗ മാസം 20ന് കലക്ടറേറ്ററുകൾക്ക് മുന്നിൽ ധർണ നടത്തും. പാർട്ടി സംസ്ഥാന ക്യാമ്പ് ജനുവരി മൂന്ന്, നാല് തീയതികളിൽ വാഗമണ്ണിൽ ചേരും. ജനറൽ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രനും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.