വർഗീയ ഫാഷിസ പ്രവണതകളിൽ ഉത്​കണ്​ഠ ^കെ.സി.ബി.സി മേഖല സമ്മേളനം

വർഗീയ ഫാഷിസ പ്രവണതകളിൽ ഉത്കണ്ഠ -കെ.സി.ബി.സി മേഖല സമ്മേളനം കോട്ടയം: കെ.സി.ബി.സി പാസ്റ്ററൽ കൗൺസിൽ കോട്ടയം മേഖല സമ്മേളനം വർധിച്ചുവരുന്ന വർഗീയ ഫാഷിസ പ്രവണതകളിൽ ഉത്കണ്ഠ രേഖപ്പെടുത്തി. കോട്ടയം, വിജയപുരം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, തിരുവല്ല, മാവേലിക്കര, ഇടുക്കി രൂപതകളിലെ പ്രതിനിധികളുടെ സമ്മേളനം കെ.സി.ബി.സി ജനറൽ സെക്രട്ടറി മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ജേക്കബ് പുന്നൂസും ഷാജി ജോർജും ക്ലാസ് നയിച്ചു. ചർച്ചകൾക്ക് ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, ബിഷപ് സെബാസ്റ്റ്യൻ തെക്കത്തേച്ചേരി, മാർ ജോസഫ് പണ്ടാരശ്ശേരിൽ എന്നിവരും വിവിധ രൂപതകളിലെ അജപാലന സമിതി സെക്രട്ടറിമാരും നേതൃത്വം നൽകി. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പി.ഒ.സി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട് എന്നിവർ സംസാരിച്ചു. വിവിധ രൂപതകളിൽനിന്ന് മുന്നൂറിലധികം െതരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു. പരിപാടികൾക്ക് ഡോ. ജോളി വടക്കൻ, ഡോ. സാജു കുത്തോടിപുത്തൻപുരക്കൽ, ഫാ. സുനിൽ പെരുമാനൂർ, കേരള കാത്തോലിക് കൗൺസിൽ സെക്രട്ടറി ജോജി ചെരുവിൽ, ജോയൻറ് സെക്രട്ടറി ഷാജി മാത്യു, സി. റോസി, എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.