ഉടുമ്പൻചോല താലൂക്കിൽ രണ്ടു​കോടിയുടെ കൃഷി നാശം

നെടുങ്കണ്ടം: അപ്രതീക്ഷിതമായി ബുധനാഴ്ച പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉടുമ്പൻചോല താലൂക്കിൽ ഉണ്ടായത് വൻ കൃഷിനാശം. ഏകദേശം രണ്ടുകോടിയുടെ കൃഷി നാശമാണ് കണക്കാക്കിയിരിക്കുന്നത്. നാശമുണ്ടായ സ്ഥലങ്ങൾ കൃഷി ഓഫിസർ തങ്കമണിയും അസി. കൃഷി ഓഫിസർമാരായ സി.വി. അരുൺകുമാർ, ബിബിൻ ഐസക് എന്നിവർ സന്ദർശിച്ചാണ് നഷ്ടം വിലയിരുത്തിയത്. ഉടുമ്പൻചോല പഞ്ചായത്തിൽ മാത്രം 25 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. വെള്ളം കയറിയും മണ്ണിടിഞ്ഞുമാണ് കൂടുതലും കൃഷി നശിച്ചത്. നെടുങ്കണ്ടം പഞ്ചായത്തിൽ കോമ്പയാർ, ആനക്കല്ല്, മുണ്ടിയെരുമ ഭാഗങ്ങളിൽ വെള്ളം കയറി വാഴകൃഷിയും പച്ചക്കറി കൃഷിയും നശിച്ചു. കോമ്പയാർ തന്നിമൂട് റൂട്ടിൽ ഫ്രണ്ട് ജെ.എൽ.ജി സംഘക്കാരുടെ 50 സെേൻറാളം സ്ഥലത്തെ പയർ നശിച്ചു. ഉടുമ്പൻചോല മേഖലയിൽ മണ്ണിടിഞ്ഞ് ഏലവും പച്ചക്കറി കൃഷിയും നശിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത് മേലേചെമ്മണ്ണാറ്റിലും കുക്കിലിയാറ്റിലുമാണ്. ഉടുമ്പൻചോല പഞ്ചായത്തിനു കീഴിൽ നടപ്പാക്കി വരുന്ന മുഴുവൻ പച്ചക്കറി കൃഷികളും നശിച്ചതായി കൃഷി ഓഫിസർ തങ്കമണി അറിയിച്ചു. മേലെചെമ്മണ്ണാറ്റിലെ പത്തേക്കറോളം വരുന്ന പാടശേഖരമാണ് വെള്ളത്തിനടിയിലായത്. കർഷകരുടെ ആറുമാസത്തെ അധ്വാനമാണ് മലവെള്ളപ്പാച്ചിലിൽ നശിച്ചത്. കനത്ത മഴയിൽ മടപൊട്ടിയാണ് പാടത്ത് വെള്ളം കയറിയത്. കരാട്ടുകുടിയിൽ നാരായണൻ, കടുവപ്പാറയിൽ വാസു, മാവറയിൽ ബിജു, സജി കരാട്ടുകുടിയിൽ, ബിജു വെള്ളപ്പള്ളിയിൽ, ബാബു ചെരമയിൽ, വേണു, കുഞ്ഞ്, പുത്തൻപുരക്കൽ ബാബു, അശോകൻ, സ്കറിയ വാലുമ്മേൽ, ജോയി നടപ്പേൽ, രതീഷ് വാഴേപറമ്പിൽ, തമ്പാൻ ചെല്ലാട്ട്, ദാസൻ, കുന്നേൽ ജോയി എന്നിവരുടെ നെൽകൃഷിയാണ് കയറി നശിച്ചത്. പാടശേഖരത്തിനു സമീപം താമസിക്കുന്ന നാരായണ​െൻറ വീട്ടിനുള്ളിൽ രണ്ടടിയോളം ഉയരത്തിൽ വെള്ളം കയറി. വീടിനു പുറത്ത് സൂക്ഷിച്ചിരുന്ന കൃഷി ഉപകരണങ്ങളും വിറകും ഒലിച്ചുപോയി. ബിജു വെള്ളപ്പള്ളിയിൽ, ബാബു ചെരമയിൽ, വേണു, കുഞ്ഞ്, പുത്തൻപുരക്കൽ ബാബു എന്നിവരുടെ വീടുകൾ മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടിരുന്നു. നവംബർ അവസാനം രണ്ടുദിവസം നീണ്ട ശക്തമായ കാറ്റിലും മഴയിലും ഉടുമ്പൻചോല താലൂക്കിൽ 60 വീട് ഭാഗികമായും രെണണ്ണെം പൂർണമായും തകർന്നിരുന്നു. കൂടാതെ കൃഷിയും പാലവും നടപ്പാതയും കലുങ്കും തകർന്നു. താലൂക്കി​െൻറ വിവിധ മേഖലകളിലായി ലക്ഷങ്ങളുടെ നാശനഷ്ടമാണ് അന്നുണ്ടായത്. അതിനു പുറമെയാണ് ബുധനാഴ്ചയുണ്ടായ നഷ്ടം. കനത്ത കാറ്റും മഴയും ഏറ്റവും നാശം വിതച്ചിരിക്കുന്നത് ഉടുമ്പൻചോല താലൂക്കിലാണ്. വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ഉടുമ്പൻചോല മേഖലയിൽ മാത്രം എട്ടിടത്താണ് വൈദ്യുതി പോസ്റ്റ് തകർന്നത്. ശക്തമായ കാറ്റിൽ ചെമ്മണ്ണാർ, രാജാക്കാട്, കല്ലുപാലം, കാരിത്തോട്, അറ്റുപാറ, ചതുരംഗപ്പാറ എന്നിവിടങ്ങളിൽ വൈദ്യുതി പോസ്റ്റ് തകർന്നത് ദിവസങ്ങൾക്ക് ശേഷമാണ് പുനഃസ്ഥാപിച്ചത്. പട്ടിക ജാതി പട്ടിക വർഗ ഗോത്ര കമീഷൻ സിറ്റിങ്ങിൽ 13 പരാതി പരിഹരിച്ചു തൊടുപുഴ: പട്ടിക ജാതി പട്ടിക വർഗ ഗോത്ര കമീഷൻ തൊടുപുഴ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങ്ങിൽ 13 പരാതി പരിഹരിച്ചു. കമീഷൻ അംഗം അഡ്വ. കെ.കെ. മനോജി​െൻറ നേതൃത്വത്തിൽ നടത്തിയ സിറ്റിങ്ങിൽ 23 പരാതിയാണ് പരിഗണിച്ചത്. രണ്ടു പരാതി റിപ്പോർട്ടിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കമീഷൻ അംഗവും ഉദ്യോഗസ്ഥരും വണ്ണപ്പുറം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ വെള്ളെള്ള് ആദിവാസി കോളനിയിൽ 11 ലക്ഷം രൂപ മുടക്കി നിർമിച്ച അങ്കണവാടി കെട്ടിടത്തി​െൻറ അപാകത പരിശോധിച്ചു. മുൻപരിചയമില്ലാത്ത കോൺട്രാക്ടറെയാണ് നിർമാണച്ചുമതല ഏൽപിച്ചതെന്നാണ് ആക്ഷേപം. ചോർച്ചയുള്ള കെട്ടിടത്തിൽ കമീഷന് പരാതി നൽകിട്ടുള്ളതറിഞ്ഞ്, അപാകത മറക്കാൻ ശ്രമം നടത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷൻ സ്ഥലം സന്ദർശിച്ചത്. നിർമാണത്തിലെ അപാകതയും ഗുണനിലവാരമില്ലായ്മയും ബോധ്യപ്പെട്ടതായും വിശദ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പരാതി വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്യുമെന്നും കമീഷൻ അറിയിച്ചു. നേരത്തേ 25ഓളം കുട്ടികൾ എത്തിയിരുന്ന അംഗൻവാടിയിൽ ഇപ്പോൾ 10 കുട്ടികളാണുള്ളത്. കെട്ടിടത്തി​െൻറ സുരക്ഷയിൽ ആശങ്കയുള്ള രക്ഷിതാക്കൾ കുട്ടികളെ അയക്കാതായതോടെയാണ് കുട്ടികളുടെ എണ്ണം കുറഞ്ഞത്. ഇപ്പോൾ അടുത്തുള്ള എസ്.ടി കമ്യൂണിറ്റി ഹാളിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. കമീഷൻ ഉദ്യോഗസ്ഥരായ എം.എസ്. ശബരീഷ്, വി. വിനോദ്കുമാർ, വിവിധ വകുപ്പ് അധികൃതരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.