കേരള കോൺഗ്രസ്​ സംസ്​ഥാനസമ്മേളനം: വിളംബര ജാഥകൾ നാളെ മുതൽ

കോട്ടയം: കേരള കോൺഗ്രസ് മഹാസമ്മേളനത്തിന് മുന്നോടിയായുള്ള വിളംബര ജാഥകൾക്ക് ബുധനാഴ്ച തുടക്കമാകും. കെ.ടി.യു.സി, യൂത്ത് ഫ്രണ്ട് എന്നിവയുടെ നേതൃത്വത്തിലാണ് ജാഥകൾ. ബുധനാഴ്ച വൈകീട്ട് അഞ്ചിന് കെ.ടി.യു.സി എമ്മി​െൻറ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ വിളംബരജാഥ നടക്കും. കോടിമതയിൽനിന്നും ആരംഭിക്കുന്ന ജാഥ നഗരംചുറ്റി കോടിമതയിൽ തന്നെ സമാപിക്കും. കെ.ടി.യു.സി ജില്ല പ്രസിഡൻറ് പൗലോസ് കടമ്പംകുഴിയിൽ, പ്രിൻസ് ലൂക്കോസ് എന്നിവർ നേതൃത്വം നൽകും. യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ, കോട്ടയം ജില്ല പ്രസിഡൻറ് പ്രസാദ് ഉരുളികുന്നം എന്നിവരുടെ നേതൃത്വത്തിൽ ജില്ല കമ്മറ്റിയുടെ ഇരുചക്രവാഹന വിളംബരറാലി വ്യാഴാഴ്ച നടക്കും. പാർട്ടി വൈസ് ചെയർമാൻ ജോസ്.കെ.മാണി എം.പി വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്യും. സമ്മേളന വേദിയായ നെഹ്‌റു സ്േറ്റഡിയത്തിൽ വിളംബരജാഥ എത്തിച്ചേരും. ഇതിനൊപ്പം എല്ലാ നിയോജക മണ്ഡലങ്ങളിലും യൂത്ത്ഫ്രണ്ടി​െൻറ നേതൃത്വത്തിൽ വിളംബര റാലികളും കൂട്ടയോട്ടവും സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനം നടക്കുന്ന നെഹ്‌റു സ്റ്റേഡിയത്തിൽ ഇ- ബയോ ടോയ്‌ലറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പ്രവർത്തകർ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന സമ്മേളന ദൃശ്യങ്ങൾ സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരിക്കുന്ന ടി.വികളിൽ പ്രദർശിപ്പിക്കും. സോഷ്യൽ മീഡിയയിൽ സമ്മേളനം തൽസമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രകടനം നടക്കുന്ന പതിനഞ്ചിന് ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സംഘാടക സമിതി അറിയിച്ചു. നഗരത്തിൽ നിന്ന് ചെറുപ്രകടനങ്ങളായി നാഗമ്പടത്ത് എത്തുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. എസ്.എച്ച് മൗണ്ട്, കഞ്ഞിക്കുഴി, കോടിമത എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തശേഷം പ്രവർത്തകർ പ്രകടനമായി നാഗമ്പടത്തേക്ക് എത്തും. കോഴിക്കോട്, കണ്ണൂർ, വയനാട് എന്നിവ അടക്കമുള്ള വടക്കൻ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ഉച്ചയോടെ തന്നെ നഗരത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ 14 മുതൽ 16 വരെയാണ് കേരള കോൺഗ്രസ്(എം) സംസ്ഥാനസമ്മേളനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.