മന്ത്രിസഭ ഉപസമിതി ഇന്ന്​ വിവാദഭൂമിയിലേക്ക്​

മൂന്നാർ: നീലക്കുറിഞ്ഞി ഉദ്യാനത്തി​െൻറ അതിർത്തി പുനർനിർണയിക്കുന്നതി​െൻറ ഭാഗമായി മന്ത്രിമാർ ഉൾപ്പെടുന്ന ഉന്നതസംഘം തിങ്കളാഴ്ച ഇടുക്കി ജില്ലയിലെ കൊട്ടക്കാമ്പൂർ, വട്ടവട എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. വൈദ്യുതി മന്ത്രി എം.എം. മണി, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വനംമന്ത്രി കെ. രാജു എന്നിവരടങ്ങുന്ന സംഘമാണ് കൊട്ടക്കാമ്പൂർ, വട്ടവട പ്രദേശങ്ങൾ സന്ദർശിക്കുക. നിർദിഷ്ട മേഖലയിൽ വരുന്ന ജനവാസ കേന്ദ്രങ്ങൾ സംഘം പരിശോധിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മൂന്ന് മന്ത്രിമാരും മൂന്നാർ െഗസ്റ്റ്ഹൗസിൽനിന്ന് പുറപ്പെടും. അതേസമയം, കൈയേറ്റം ഏറെയുള്ള കൊട്ടക്കാമ്പൂർ ബ്ലോക്ക് 58 സന്ദർശിക്കാതിരിക്കാൻ മന്ത്രിതല സമിതിക്ക് മേൽ രാഷ്ട്രീയ സമ്മർദമുണ്ട്. ബ്ലോക്ക് 58, 62 എന്നിവിടങ്ങളിലാണ് നിർദിഷ്ട കുറിഞ്ഞി ഉദ്യാനം. രാവിലെ ചേരുന്ന യോഗത്തിലായിരിക്കും എവിടെയൊക്കെ സന്ദർശനം വേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. തിങ്കളാഴ്ച വൈകീട്ടോടെ സന്ദർശനം പൂർത്തിയാക്കുന്ന സംഘം ചൊവ്വാഴ്ച മൂന്നാറിൽ അവലോകന യോഗം ചേരും. എം.പി, ജില്ലയിൽനിന്നുള്ള എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.