ഇ​ഞ്ചോടിച്ച്​

അഞ്ചാംവർഷവും ജെറില്‍ ഷാജി കടുത്തുരുത്തി: ലളിതഗാനമത്സരത്തില്‍ തുടർച്ചയായ അഞ്ചാം വർഷവും ഒന്നാമതായി ജെറില്‍ ഷാജി. ഇത്തവണ ഹൈസ്‌കൂള്‍ വിഭാഗത്തിലായിരുന്നു നേട്ടം ആവർത്തിച്ചത്. വാകത്താനം ജെ.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. നാലുവര്‍ഷമായി തൃക്കൊടിത്താനം പദ്മകുമാറി​െൻറ കീഴിലാണ് ജെറില്‍ സംഗീതം പഠിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി രചിച്ച് എം. ജയചന്ദ്രന്‍ സംഗീതം നല്‍കി ചിത്ര ആലപിച്ച 'മലയാള നാടിന്‍ കവിതൈ' എന്നു തുടങ്ങുന്ന ഗാനമാണ് ജെറില്‍ ആലപിച്ചത്. വാകത്താനം സ്വദേശികളായ ഷാജി-റൂബി ദമ്പതികളുടെ മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.