കലയുടെ മലയോര മേളം

കല്ലാർ: മലയോര മണ്ണിൽ നടന-താള-ലയ ഭാവങ്ങൾ തീർത്ത് കൗമാരമേളക്ക് തുടക്കം. ഉത്സവഛായയിൽ ഒരുപകലും രാവും പിന്നിട്ട റവന്യൂ ജില്ല കലാമേളയിൽ ഇനിയുള്ള മൂന്ന് പകലിരവുകൾ മലയോര മടിത്തട്ടിൽ നൃത്തച്ചുവടുകളും ഭാരതീയ കലകളുടെ മേളവും അരങ്ങുണർത്തും. കൗമാര കലാഭാവനകള്‍ ചിരിയുടെ ചിറകുവിടർത്തിയ ഒന്നാം ദിനം കല്ലാർ ഗ്രാമത്തിനു വേറിട്ടകാഴ്ചയായിരുന്നു. നൃത്തച്ചുവടുകളും അഭിനയ മികവുമെല്ലാം പ്രകടമായ കലാവിരുന്ന് വിവിധ വേദികളിലെ നിറഞ്ഞ സദസ്സ് വരവേറ്റു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലായി 4000ത്തോളം പ്രതിഭകളാണ് മാറ്റുരക്കുന്നത്. ഭരതനാട്യം, മിമിക്രി, മോണോആക്ട്, ചെണ്ട, ചെണ്ടമേളം എന്നിവയാണ് തിങ്കളാഴ്ച വേദിയിലെത്തിയത്. കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജോയിസ് േജാർജ് എം.പിയാണ് കലോത്സവത്തി​െൻറ ഉദ്ഘാടനം നിർവഹിച്ചത്. സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ.സി.സി, സ്റ്റുഡൻറ് പൊലീസ്, ജെ.ആർ.സി എന്നീ സേന വിഭാഗങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് മേളക്ക് തുടക്കമായത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ് പതാക ഉയർത്തി. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എ. അബൂബക്കർ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്ഞാനസുന്ദരം, പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസുകുട്ടി വർക്കി, ജില്ല പഞ്ചായത്ത് അംഗങ്ങളായ മോളി മൈക്കിൾ, നിർമല നന്ദകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷേർളി വിൽസൺ, സിന്ധു സുകുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു. മികച്ച പി.ടി.എ കമ്മിറ്റിക്കുള്ള അവാർഡ് കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡൻറ് കെ.എം. ഷാജി എം.പിയിൽനിന്ന് ഏറ്റുവാങ്ങി. സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ ഡി. സജീവ്, ജോയിക്കുട്ടി ജോസഫ്, കെ.ജി. ആൻറണി എന്നിവരെ ആദരിച്ചു. കലോത്സവത്തി​െൻറ ലോഗോ നിർമിച്ച കല്ലാർ സ്‌കൂളിലെ ജോയൽ, ജൂഡോയിൽ സംസ്ഥാനതലത്തിൽ സ്വർണം നേടിയ അഖിൽ ജോൺ എന്നിവരെ അനുമോദിച്ചു. അഞ്ചാം വർഷവും ബാൻഡിൽ കരിങ്കുന്നം കല്ലാർ: തുടർച്ചയായി അഞ്ചാം വർഷവും ബാൻഡ് മേള മത്സരത്തിൽ ആധിപത്യം നിലനിർത്തി സ​െൻറ് അഗസ്റ്റ്യൻ എച്ച്.എസ്.എസ് കരിങ്കുന്നം. രണ്ടു വർഷം തുടർച്ചയായി അപ്പീൽ മുഖേനയെത്തിയ ബാൻഡ് സംഘം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആറു വർഷമായി ടീമിനെ പരിശീലിപ്പിക്കുന്ന സി.ജെ. ജോസഫി​െൻറ പരിചയ സമ്പത്താണ് ഇത്തവണയും ടീമിനെ തുണച്ചത്. ബാൻഡ് മേള മത്സരത്തിൽ ജോസഫ് സാറി​െൻറ കീഴിൽ പങ്കെടുത്ത നാൾ മുതൽ സ​െൻറ് അഗസ്റ്റ്യൻ എച്ച്.എസ്.എസ് തന്നെയായിരുന്നു ചാമ്പ്യന്മാർ. ഹൈസ്കൂൾ വിഭാഗത്തിൽ 10 ടീമാണ് മത്സരത്തിനുണ്ടായിരുന്നത്. കനത്ത വെയിലത്തായിരുന്നു ഇത്തവണ മത്സരം. ആദ്യദിനം തൊടുപുഴ ഉപജില്ല മുന്നിൽ; യു.പിയിൽ കട്ടപ്പന കല്ലാർ: റവന്യൂ ജില്ല സ്‌കൂൾ കലോത്സവം ആദ്യ ദിനം സമാപിച്ചപ്പോൾ തൊടുപുഴ ഉപജില്ലക്ക് മുന്നേറ്റം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് തൊടുപുഴ മുന്നേറുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ 79 പോയൻറും ഹയർ സെക്കൻഡറി വിഭാഗത്തിൽ 76 പോയൻറും തൊടുപുഴക്ക് ലഭിച്ചു. യു.പി വിഭാഗത്തിൽ കട്ടപ്പന ഉപജില്ല 45 പോയേൻറാടെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള അടിമാലി ഉപജില്ലക്ക് 39 പോയൻറും തൊട്ടുപിന്നിലുള്ള തൊടുപുഴക്ക് 37 പോയൻറും ലഭിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ 70 പോയൻറുവീതം നേടി കട്ടപ്പനയും നെടുങ്കണ്ടവുമാണ് രണ്ടാമത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 71 പോയൻറുമായി കട്ടപ്പന ഉപജില്ല രണ്ടാം സ്ഥാനത്ത്. അടിമാലിക്ക് 62 പോയൻറാണ്. സ്‌കൂളുകളുടെ പോയൻറ് നിലവാരത്തിൽ യു.പിയിൽ 15 പോയൻറുമായി വെള്ളയാംകുടി സ​െൻറ് ജെറോംസ് മുന്നിട്ടുനിൽക്കുന്നു. തൊട്ടുപിന്നിലുള്ള തൊടുപുഴ സ​െൻറ് സെബാസ്റ്റ്യൻസ് യു.പി.എസിന് 13 പോയൻറുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ നെടുങ്കണ്ടം സ​െൻറ് സെബാസ്റ്റ്യൻസ് 21 പോയേൻറാടെ ഒന്നാം സ്ഥാനത്തും. കുമാരമംഗലം എം.കെ.എൻ.എം എച്ച്.എസ്.എസ് 15 പോയേൻറാടെ രണ്ടാം സ്ഥാനത്തുമാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 33 പോയൻറ് നേടിയ കുമാരമംഗലം എം.കെ.എൻ.എം എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തും 25 പോയൻറുമായി വാഴത്തോപ്പ് സ​െൻറ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളും രണ്ടാം സ്ഥാനത്തും തുടരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.