കടുത്തുരുത്തിയിൽ ഇനി നാലുനാൾ കലോത്സവത്തിര

കടുത്തുരുത്തി: ഇനി കടുത്തുരുത്തിക്ക് കലയുടെ നാലുദിനങ്ങൾ. റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിനു തിങ്കളാഴ്ച തുടക്കം. മേളക്ക് തുടക്കമിട്ട് രാവിലെ 9.30ന് കടുത്തുരുത്തി മാർക്കറ്റ് ജങ്ഷനിലുള്ള ഓപൺ സ്റ്റേജിനു സമീപത്തുനിന്ന് സാംസ്കാരിക റാലി ആരംഭിക്കും. ജില്ല പൊലീസ് മേധാവി എം. മുഹമ്മദ് റഫീഖ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് വലിയപള്ളി പാരിഷ് ഹാളിൽ മോൻസ് ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി മുഖ്യാതിഥിയാകും. സംസ്കൃതോത്സവം പി.സി. ജോർജ് എം.എൽ.എയും അറബിക് കലോത്സവം ഡോ. എൻ. ജയരാജ് എം.എൽ.എയും ലോഗോ രചന മത്സരവിജയിക്കുള്ള സമ്മാനവിതരണം സി.കെ. ആശ എം.എൽ.എയും നിർവഹിക്കും നാലു ദിവസങ്ങളായി നടക്കുന്ന കലാമേളയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള ഏഴായിരത്തിൽപരം പ്രതിഭകൾ മാറ്റുരക്കും. കടുത്തുരുത്തി സ​െൻറ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളാണ് മുഖ്യവേദി. ഇതിെനാപ്പം സമീപത്തെ സ്കൂളുകളിലും ഓഡിറ്റോറിയങ്ങളിലുമായി 19 വേദിയിലായി നടക്കുന്ന മേള വ്യാഴാഴ്ച സമാപിക്കും. ആദ്യദിനം വിവിധ വേദികളിലായി നാടൻപാട്ട്, നാടോടിനൃത്തം, അറബനമുട്ട്, ദഫ്മുട്ട്, ശാസ്ത്രീയസംഗീതം, തിരുവാതിര, പൂരക്കളി, ബാൻഡ്മേളം തുടങ്ങിയ വിവിധ മത്സരങ്ങൾ അരങ്ങേറും. ഒപ്പം രചനമത്സരങ്ങളും നടക്കും. പ്രധാനവേദിയിലൊഴികെ മറ്റെല്ലായിടങ്ങളിലും രാവിലെ 9.30ഒാെട മത്സരങ്ങൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.