ലോക്കോ ​പൈലറ്റ്​ മഴയിൽ കുടുങ്ങി; കോട്ടയം^എറണാകുളം പാസഞ്ചർ രണ്ടര മണിക്കൂർ വൈകി

ലോക്കോ പൈലറ്റ് മഴയിൽ കുടുങ്ങി; കോട്ടയം-എറണാകുളം പാസഞ്ചർ രണ്ടര മണിക്കൂർ വൈകി ലോക്കോ പൈലറ്റ് മഴയിൽ കുടുങ്ങി; കോട്ടയം-എറണാകുളം പാസഞ്ചർ രണ്ടര മണിക്കൂർ വൈകി കോട്ടയം: ലോക്കോ പൈലറ്റിന് സമയത്ത് എത്താനാകാത്തതിനെത്തുടർന്ന് കോട്ടയം-എറണാകുളം പാസഞ്ചറിലെ യാത്രക്കാർ മണിക്കൂറുകൾ വലഞ്ഞു. കനത്ത മഴയിലും കാറ്റിലും ട്രെയിൻ ഗതാഗതം അവതാളത്തിലായതാണ് പ്രശ്നം ഉടലെടുത്തത്. ഡ്യൂട്ടിക്കുശേഷം വീട്ടിൽ പോയ ലോക്കോ പൈലറ്റ് തിരിച്ച് കോട്ടയത്തേക്ക് എത്താൻ കയറിയ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസ് രണ്ടുമണിക്കൂർ വൈകിയതാണ് കാരണം. വ്യാഴാഴ്ച വൈകീട്ട് 5.10ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് യാത്ര ആരംഭിക്കേണ്ട എറണാകുളം പാസഞ്ചർ രാത്രി 7.45ഓടെയാണ് പുറപ്പെട്ടത്. രാവിലെ 11ന് ട്രെയിൻ സ്റ്റേഷനിൽ എത്തിച്ചശേഷം എൻജിൻ ഡ്രൈവർ കൊല്ലത്തേക്ക് മടങ്ങും. വൈകീട്ട് അഞ്ചിന് മുമ്പ് മറ്റേതെങ്കിലും ട്രെയിനിൽ എത്തുകയാണ് പതിവ്. എന്നാൽ, അപ്രതീക്ഷമായി കനത്ത മഴയിലും നിയന്ത്രണങ്ങളിലുംപെട്ട് മിക്ക ട്രെയിനുകളും വൈകിയതോടെ ലോക്കോ പൈലറ്റി​െൻറ യാത്രയും വഴിയിൽ കുടുങ്ങി. 5.20ന് എത്തേണ്ട ജനശതാബ്ദി രാത്രി 7.20നാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇതിനുശേഷമാണ് പാസഞ്ചർ യാത്ര തുടങ്ങിയത്. ഇതിനിടെ, മണിക്കൂറുകൾ കാത്തുനിന്ന യാത്രക്കാർ ടിക്കറ്റി​െൻറ പണം തിരികെ ചോദിച്ചത് നേരിയ സംഘർഷത്തിനും ബഹളത്തിനും ഇടയാക്കി. തിരുവനന്തപുരം-ചെന്നൈ മെയിൽ ഒരുമണിക്കൂ‌റും കൊല്ലം-എറണാകുളം മെമ്മു ഏഴുമണിക്കൂറും വൈകിയാണ് എത്തിയത്. ഉച്ചക്ക് 1.10ന് എത്തേണ്ട മെമ്മു എത്തിയത് വൈകീട്ട് 8.15നാണ്. കായംകുളം-എറണാകുളം പാസഞ്ചർ ഒന്നര മണിക്കൂറും തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്‌പ്രസ് 45 മിനിറ്റും വൈകിയാണ് ഒാടിയെത്തിയത്. ഒാഖി ചുഴലിക്കാറ്റിനെത്തുടർന്ന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും കനത്തമഴയും കാറ്റുമായിരുന്നു. ഇതേ തുടർന്ന് 11 ട്രെയിനുകൾ പൂർണമായും ഭാഗികമായും റദ്ദാക്കി. അതേസമയം, കോട്ടയം വഴിയുള്ള പാതയിൽ ട്രെയിനുകൾ റദ്ദാക്കിയതോടെ പതിവായി വൈകിയോടുന്ന വേണാട് എക്സ്പ്രസ് കൃത്യസമയത്ത് എത്തി. വൈകീട്ട് 5.20ന് എറണാകുളത്തുനിന്ന് പുറപ്പെട്ട വേണാട് 6.42 എത്തിയെന്നത് പതിവുയാത്രക്കാരെയും അദ്ഭുതപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.