പത്തനംതിട്ട: മാതൃഭൂമി സ്‌പെഷ്ല്‍ കറസ്‌പോണ്ടൻറായിരുന്ന സി. ഹരികുമാറിെൻറ സ്മരണക്ക് പത്തനംതിട്ട പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ വര്‍ഗീസ് സി. തോമസിന്. 'നിലയ്ക്കരുത് ഈ നീരൊഴുക്ക്' എന്ന പരമ്പരക്കാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തി പത്രവും മെമേൻറായും അടങ്ങുന്ന പുരസ്‌കാരം സെപ്റ്റംബര്‍ രണ്ടിന് പത്തനംതിട്ട പ്രസ് ക്ലബ് ഹാളില്‍ കവി പ്രഭാവര്‍മ സമ്മാനിക്കും. ടി.കെ. രാജഗോപാല്‍, ആര്‍. ഗോപീകൃഷ്ണന്‍, കെ.വി. സുധാകരന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. വാർത്തസമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡൻറ് സാം ചെമ്പകത്തില്‍, സെക്രട്ടറി എബ്രഹാം തടിയൂര്‍, ട്രസ്റ്റ് പ്രതിനിധി പ്രഹ്ലാദന്‍ എന്നിവര്‍ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.