കോട്ടയം: നിരവധി പോക്കറ്റടിക്കേസുകളിൽ പ്രതിയായ സന്തോഷിനെ കൊലപ്പെടുത്തിയത് നീണ്ടനാളത്തെ ആസൂത്രണത്തിനൊടുവിൽ. മുട്ടമ്പലം നഗരസഭ കോളനിയിൽ വിനോദ് (കമ്മൽ വിനോദ്-35) 2017 ഫെബ്രുവരി അഞ്ചിന് പിതാവ് രാജപ്പനെ(65) കൊലപ്പെടുത്തിയ കേസിൽ നാലുമാസമാണ് ജയിലിൽ കഴിഞ്ഞത്. മരിച്ച സന്തോഷും പ്രതി വിനോദും ഒരുമാസത്തോളം ജില്ല ജയിലിൽ ഒന്നിച്ച് കഴിഞ്ഞിരുന്നു. ജയിലിൽ നിന്നിറങ്ങിയ സന്തോഷ് വിനോദിെൻറ വിവരങ്ങൾ അറിയിക്കാനെന്നമട്ടിൽ വീട്ടിലെത്തിയാണ് കുഞ്ഞുമോളുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് ഇരുവരും ഒന്നിച്ചായി താമസം. കൊലക്കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാെതവന്നതോടെ ഇൗസ്റ്റ് പൊലീസ് സ്റ്റേഷനിൽ എല്ലാ ദിവസവും ഒപ്പിടണമെന്ന വ്യവസ്ഥയിൽ കോടതി ജാമ്യം അനുവദിച്ചു. ഏപ്രിൽ പകുതിയോടെ കേസിെൻറ കാര്യത്തിനായി കോടതിയിൽ എത്തിയപ്പോൾ ഒരു സ്ത്രീ സുഹൃത്ത് വഴിയാണ് ഭാര്യയുടെ അവിഹിത ബന്ധം അറിഞ്ഞത്. ഇതാണ് വൈരാഗ്യത്തിന് തുടക്കം. ജാമ്യത്തിലിറങ്ങി ആദ്യം കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേച്ചൊല്ലി അടുത്തിടെ നഗരത്തിൽവെച്ച് വിനോദും സന്തോഷും തമ്മിൽ അടിപിടിയുമുണ്ടായി. പിന്നീട് ഭാര്യയെ ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. വിനോദ് ഭീഷണിപ്പെടുത്തിയാണ് ആഗസ്റ്റ് 23ന് രാത്രി കുഞ്ഞുമോളുടെ ഫോണിൽനിന്ന് സന്തോഷിനെ മീനടത്തേക്ക് വിളിച്ചുവരുത്തിയത്. അവസാന സ്വകാര്യബസിൽ തന്നെ എത്തണമെന്ന നിർദേശവും നൽകിയിരുന്നു. ഇതനുസരിച്ച് രാത്രി 10.30ന് വീട്ടിലെത്തിയ സന്തോഷിനെ ഒളിച്ചിരുന്ന വിനോദ് കമ്പി ഉപയോഗിച്ച് കാലിൽ അടിക്കുകയായിരുന്നു. നിലത്തുവീണ ഇയാളെ തലക്കടിച്ച് െകാലപ്പെടുത്തി. മരിച്ചെന്ന് ഉറപ്പാക്കിയശേഷം മൃതദേഹം സമീപത്തെ വാഴത്തോട്ടത്തിൽ എത്തിച്ച് ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തും അരഭാഗവും മുറിച്ചുമാറ്റി. കഷണങ്ങൾ മൂന്നു ചാക്കിൽ കെട്ടി വിനോദും ഭാര്യയും ചേർന്ന് ചുമന്ന് ഒാേട്ടായിൽ കയറ്റി വടവാതൂർ ഡമ്പിങ് യാർഡിൽ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. അത് നടക്കാതെവന്നതോടെ മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തെ പാടത്ത് എത്തിയപ്പോൾ ഒാേട്ടാ നിന്നു. ഇതോടെ രണ്ടു ചാക്കുകൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് മടങ്ങി. പിന്നീട് മക്രോണിപാലത്തിന് സമീപത്തെ തോട്ടിൽ തലയും തള്ളി. കൃത്യം നടത്തിയശേഷം ഭാര്യയെയും ഒപ്പം കൂട്ടിയിരുന്നു. കളത്തിക്കടവിെലത്തി ഒാേട്ടാ കഴുകി വൃത്തിയാക്കിയശേഷം മീനടത്തെ വാടകവീട്ടിലേക്ക് പോയി. അടിച്ചുകൊല്ലാൻ ഉപേയാഗിച്ച കമ്പി റബർ തോട്ടത്തിൽ കുഴിച്ചിട്ടു. കത്തി സമീപത്തെ ചാണകക്കുഴിയിലേക്ക് വലിെച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.