വള്ളിക്കോട്: ചെറുചിത്രങ്ങളുടെ വിരുന്നൊരുക്കി വള്ളിക്കോട്ട് ഹ്രസ്വചിത്ര മത്സരത്തിന് സമാപനമായി. കവി കടമ്മനിട്ടയുടെ സ്മരണാർഥം രണ്ടുദിവസമായി വള്ളിക്കോട് വായനശാല സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തില്‍ മാറ്റുരച്ചത് 25 ചെറു ചിത്രങ്ങള്‍. സമാപസമ്മേളനം സംവിധായകന്‍ ആദി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ല സെക്രട്ടറി ആര്‍. തുളസീധരന്‍ പിള്ള, ചലച്ചിത്ര നിര്‍മാതാവ് എന്‍. മീരാന്‍ അലി, ഛായാഗ്രാഹകന്‍ ജമിന്‍ ജോം അയ്യനേത്ത്, മാധ്യമ പ്രവര്‍ത്തകരായ അരുണ്‍ എഴുത്തച്ഛന്‍, വിനോദ് ഇളകൊള്ളൂര്‍, ചലച്ചിത്രതാരം മോഹന്‍ അയിരൂര്‍, ഗീതാകൃഷ്ണന്‍, കുമ്പളത്ത് പദ്മകുമാര്‍, വി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഏറ്റവും മികച്ച ചിത്രമായി രൂപിന്‍ എബ്രഹാം സംവിധാനം ചെയ്ത വെള്ളവും മികച്ച രണ്ടാമത്തെ ചിത്രമായി ഹരി രാജാക്കാട് സംവിധാനം ചെയ്ത മണ്‍വെട്ടവും മൂന്നാമത്തെ ചിത്രമായി വിപിന്‍ വി. നായര്‍ സംവിധാനം ചെയ്ത മിറിയവും െതരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.