മൂന്നാര്‍: ഇടമലക്കുടി നിവാസികൾെക്കാപ്പം ഒാണമുണ്ട് മന്ത്രി എം.എം. മണി. കനത്ത മഴയെ അവഗണിച്ച് നാലുമണിക്കൂർ വനത്തിലൂടെ യാത്രചെയ്താണ് മന്ത്രിയുടെ ഇടമലക്കുടി സന്ദർശനം. ഇവിടെ നടക്കുന്ന വൈദ്യുതീകരണ പ്രവർത്തനങ്ങളുടെ അവലോകനവും ലക്ഷ്യമിട്ടായിരുന്നു എത്തിയത്. തിങ്കളാഴ്ച രാവിലെ 11ന് മൂന്നാറില്‍നിന്ന് പുറപ്പെട്ട എം.എം. മണിയും സംഘവും വൈകീട്ട് നാലോടെയാണ് കുടിയിലെത്തിയത്. ഇഡലിപ്പാറക്കുടിയിൽ എത്തിയ മന്ത്രി നാലുകിലോമീറ്റർ നടന്നാണ് സൊസൈറ്റിക്കുടിയിൽ ചെന്നത്. തുടര്‍ന്ന് കുടിയിലെ മൂപ്പന്മാരുമായി ചര്‍ച്ചനടത്തി പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ടറിഞ്ഞു. ഇടമലക്കുടിയിലെ സെറ്റിൽമെൻറുകളിൽ വൈദ്യുതി എത്തിക്കാനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും വനം വകുപ്പിനെയും മന്ത്രി ഓണാഘോഷ ചടങ്ങിൽ അഭിനന്ദിച്ചു. കുടിയിലെ മുഴുവൻ വീടുകളിലും ഘട്ടം ഘട്ടമായി വൈദ്യുതി എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ഇടമലക്കുടിക്കാർക്കായി വാങ്ങിയ ആംബുലൻസിെൻറ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. കുടിയിലെ റോഡ്, കുടിവെള്ളം, വന്യമൃഗശല്യം തുടങ്ങിയ പ്രശ്‌നങ്ങളില്‍ സര്‍ക്കാറിെൻറ ശക്തമായ ഇടപെടലുണ്ടാകുമെന്ന് മന്ത്രി മൂപ്പന്മാര്‍ക്കും ആദിവാസികള്‍ക്കും ഉറപ്പുനല്‍കി. കാലവര്‍ഷത്തെ ത്തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ റോഡുകള്‍ പലതും ഒലിച്ചുപോയതിനാല്‍ വളരെ കഷ്ടപ്പെട്ടാണ് സംഘം ഇടമലക്കുടിയില്‍ എത്തിപ്പെട്ടത്. ഔദ്യോഗിക പരിപാടികൾക്കു ശേഷം ആദിവാസികൾക്കൊപ്പം മന്ത്രി ഓണസദ്യ ഉണ്ടു. ഊരുമൂപ്പന്മാർക്ക് ഓണക്കോടിയും സമ്മാനിച്ചശേഷം വൈകീട്ട് സംഘം മടങ്ങി. സൊസൈറ്റിക്കുടിയിൽ നടന്ന ചടങ്ങിൽ എസ്. രാജേന്ദ്രൻ എം.എൽ.എ, കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ഇളങ്കോവൻ, കെ.കെ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.