വിനോദ്​ അതിക്ര​ൂരൻ; പിതാവിനെ കൊന്ന കേസിലും പ്രതി

കോട്ടയം: ഇറഞ്ഞാൽ പാലത്തിനടിയിൽ ടാർപോളിൻ വലിച്ചുകെട്ടി മൂന്നുകുട്ടികളും കുടുംബവുമായി കഴിയുന്നതിനിടെയാണ് വിനോദ് ആദ്യമായി വാർത്തകളിൽ നിറയുന്നത്. നാട്ടുകാർക്ക് ശല്യമായതോടെ വിനോദിനെ ഒഴിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. പൊലീസ് എത്തിയപ്പോൾ ഭാര്യയെയും കുട്ടികളെയും മുന്നിൽ നിർത്തിയാണ് അന്ന് പ്രതിരോധം തീർത്തത്. പൊലീസുകാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയതിനൊപ്പം ആത്മഹത്യശ്രമവും നടത്തി. പൊലീസ് ബലംപ്രേയാഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പിെറ്റദിവസം മൂന്നുകുട്ടികളെയും നഗ്നരാക്കി ഒാേട്ടായിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ഇറക്കിവിട്ടും പ്രതി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ദിനംപ്രതി കേസുകൾ വർധിച്ചതോടെ പൊലീസ് ഗുണ്ട ആക്ടിൽെപടുത്തുകയായിരുന്നു. പിന്നാലെ പാലത്തിനടിയിലെ വീടി​െൻറ ഭാഗങ്ങൾ പൊതുമരാമത്ത് വകുപ്പ് നീക്കിയപ്പോൾ വീണ്ടും വിനോദ് മാധ്യമങ്ങൾക്ക് മുന്നിലെത്തി. പൊതുമരാമത്ത് വകുപ്പ് കിടപ്പാടം പോലും നശിപ്പിെച്ചന്നായിരുന്നു വിനോദി​െൻറയും ഭാര്യയുടെയും പരാതി. അപ്പോഴും വിനോദി​െൻറ ക്രൂരമുഖം ആരും തിരിച്ചറിഞ്ഞില്ല. കോട്ടയം മുനിസിപ്പൽ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന വെട്ടിമറ്റത്തിൽ രാജപ്പൻ (65) കൊല്ലപ്പെട്ടപ്പോൾ പൊലീസി​െൻറ അന്വേഷണം ആദ്യം ചെന്നെത്തിയത് വിനോദിലേക്കാണ്. ഫെബ്രുവരി അഞ്ചിന് രാത്രി മദ്യപിച്ചെത്തിയ വിനോദും പിതാവ് രാജപ്പനും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ വിനോദ് കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തി വീണ്ടും വഴക്കുണ്ടാക്കി രാജപ്പനെ വീട്ടിൽനിന്ന് വലിച്ചിറക്കി വരാന്തയിലിട്ട് മർദിക്കുകയും തടിക്കഷണം ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇൗ കേസിൽ പിടിയിലായ കമ്മൽ വിനോദ് ജാമ്യത്തിലിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് സന്തോഷിനെ വെട്ടിനുറുക്കി അതിക്രൂരമായി കൊന്നത്. പ്രവീൺ വധക്കേസിന് സമാനമായി മാങ്ങാനം അറുകൊല കോട്ടയം: കൊന്ന് കഷണങ്ങളാക്കി പലയിടങ്ങളിൽ ശരീരഭാഗങ്ങൾ ഉപേക്ഷിച്ച പ്രവീൺ വധക്കേസിന് സമാനമായിരുന്നു മാങ്ങാനം അറുകൊല. മാങ്ങാനം മന്ദിരം പാടശേഖരത്തിന് സമീപം ചാക്കിൽ കെട്ടി ശരീരഭാഗങ്ങൾ വെട്ടിനുറുക്കിയനിലയിൽ കണ്ടെത്തിയപ്പോൾ നാട്ടുകാരുടെ മനസ്സിൽ ആദ്യമെത്തിയത് പ്രവീൺ വധക്കേസാണ്. 2001 ഫെബ്രുവരി 15നായിരുന്ന സംഭവം. വൈരാഗ്യത്തെത്തുടർന്ന് ഏറ്റുമാനൂർ മാടപ്പാട്ട് സ്വദേശി പ്രവീണിനെ ഡിവൈ.എസ്.പിയായിരുന്ന ഷാജിയുടെ നേതൃത്വത്തിൽ കൊന്ന് കഷണങ്ങളാക്കി പലയിടങ്ങളിലായി തള്ളുകയായിരുന്നു. തണ്ണീർമുക്കം ബണ്ടി​െൻറ ഭാഗത്തും വേമ്പനാട്ടുകായലിലും ചാക്കിൽ കെട്ടിയനിലയിലായിരുന്നു പ്രവീണി​െൻറ ഉടലും കൈകളും കിട്ടിയത്. പിതാവ് പവിത്രൻ ഏറ്റുമാനൂർ സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന് കൈയിൽ കണ്ട വാച്ചാണ് കേസിൽ നിർണായകമായത്്. അറുത്തമാറ്റിയ തല കൊച്ചി നേവൽ ബേസിന് സമീപം കായലിൽ പ്ലാസിറ്റിക് ചാക്കിൽ പൊതിഞ്ഞനിലയിലാണ് കണ്ടെത്തിയത്. ദൃക്സാക്ഷികൾ ആരുമില്ലാതിരുന്ന കേസിൽ ശാസ്ത്രീയ- സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട കൂട്ടുപ്രതിയും വാടകക്കൊലയാളിയുമായ പള്ളുരുത്തി സ്വദേശി പ്രിയനെ ഏറെ കാലത്തിനുശേഷമാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.