െപാള്ളലേറ്റ പാടും തുണയായി

കോട്ടയം: നാലുദിവസം അഴുകിയ സന്തോഷി​െൻറ ശരീരത്തിൽ കണ്ട പൊള്ളലേറ്റ പാടും തിരിച്ചറിയുന്നതിൽ നിർണായകമായി. മാങ്ങാനം മന്ദിരം കലുങ്കിന് സമീപം വെട്ടിനുറുക്കി ചാക്കിൽ ഉപേക്ഷിച്ച മൃതശരീരം എടുക്കുന്നതിനിടെ വയറ്റിലെ പൊളളൽ കണ്ടയാൾ ഇത് സന്തോഷാണെന്ന് പൊലീസിനോട് പറഞ്ഞു. അന്വേഷണത്തിൽ നിരവധി മോഷണക്കേസിൽ പ്രതിയായ പയ്യപ്പാടി മലകുന്നം പുന്നാപറമ്പിൽ സന്തോഷിനെ കാണാനില്ലെന്ന വിവരവും ലഭിച്ചു. പോക്കറ്റടിക്കേസിൽ മണർകാട് പൊലീസ് പിടികൂടിയ സന്തോഷ് സ്റ്റേഷനുള്ളിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. അന്ന് പൊലീസ് ചോദ്യംചെയ്യലിനിടെ കൈയിൽ കരുതിയ മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ചാണ് തീകൊളുത്തിയത്. വയറിനു പൊള്ളലേറ്റതോടെ പൊള്ളൽ സന്തോഷ് എന്നും അറിയപ്പെട്ടിരുന്നു. കമ്പിയും കത്തിയും കണ്ടെടുത്തു കോട്ടയം: മാങ്ങാനം കൊലപാതകത്തിൽ മീനടത്തെ പ്രതികളുടെ വീട്ടിൽനിന്ന് കത്തിയുംച അടിച്ചുവീഴ്ത്തിയ കമ്പിയും കെണ്ടടുത്തു. കൊല്ലപ്പെട്ട സന്തോഷി​െൻറ ശരീരം മുറിച്ചുമാറ്റാൻ ഉപയോഗിച്ച കത്തി സമീപത്തെ ചാണകക്കുഴിൽനിന്നും അടിച്ചുവീഴ്ത്തിയ കമ്പി സമീപത്തെ റബർ തോട്ടത്തിൽനിന്നുമാണ് കണ്ടെത്തിയത്. വീട്ടിൽനിന്ന് സന്തോഷി​െൻറ ഷർട്ടി​െൻറ ബട്ടൻസ്, കുഞ്ഞുമോൾ സന്തോഷിനെ വിളിച്ചുവരുത്തിയ മൊബൈൽ ഫോൺ, സിം കാർഡ് എന്നിവയും കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.