ട്രിപ്​ൾ എ ബോണ്ടുകളിലെ നിക്ഷേപം ഇ.പി.എഫ്​.ഒ കുറക്കും; പകരം ഡബ്​ൾ എ പ്ലസ്​

ഹൈദരാബാദ്: ട്രിപ്ൾ എ നിലവാരമുള്ള േബാണ്ടുകളിലെ നിക്ഷേപം കുറച്ച് ഡബ്ൾ എ പ്ലസ് റേറ്റുള്ള ബോണ്ടുകളിൽ നിക്ഷേപം നടത്താൻ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് തീരുമാനിച്ചു. കേന്ദ്ര തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചതാണിത്. ട്രിപ്ൾ എ റേറ്റഡ് ബോണ്ടുകളിൽ നിലവിലുള്ള 15,000 കോടിയുടെ നിക്ഷേപം 3,000 കോടിയായി കുറക്കും. ബാക്കി തുക ഡബ്ൾ എ പ്ലസ് റേറ്റഡ് ബോണ്ടുകളിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ധനകാര്യ ഏജൻസികളെങ്കിലും ഡബ്ൾ എ പ്ലസ് റേറ്റ് നൽകിയതും കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി ലാഭം കൈവരിക്കുന്നതുമായ 1000 കോടിയിലേറെ ആസ്തിമൂല്യമുള്ള കോർപറേറ്റ് കമ്പനികളുടെ ബോണ്ടിലാണ് ഇ.പി.എഫ്.ഒ നിക്ഷേപം നടത്തുകയെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒാഹരിവിപണിയിൽ 27,000 കോടിയുടെ നിക്ഷേപമാണ് ഇ.പി.എഫ്.ഒ നടത്തിയത്. ഇതിൽ ഒാഹരി അനുബന്ധ നിക്ഷേപങ്ങളിൽനിന്നുള്ള (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) വരുമാനം 12.55 ശതമാനമാണെന്നും അത് നിക്ഷേപകർക്ക് നൽകുന്ന 8.65 ശതമാനത്തേക്കാൾ വളരെ ഉയർന്ന നിരക്കാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.