ഊർങ്ങാട്ടിരി: ചീങ്കണ്ണിപ്പാലിയിൽ അനധികൃതമായി നിർമിച്ച തൂൺ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് തിരുവണ്ണൂർ കോട്ടൺ മിൽ റോഡിലെ ഹഫ്സ മൻസിലിൽ സി.കെ. അബ്ദുൽ ലത്തീഫിന് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസയച്ചു. റോപ്വേ നിർമിക്കുന്നതിെൻറ ഭാഗമായാണ് തൂൺ നിർമിച്ചതെന്ന് പരാതി ഉയർന്നിരുന്നു. പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവായ അബ്ദുൽ ലത്തീഫ് റസ്റ്റാറൻറ് ആൻഡ് ലോഡ്ജ് കെട്ടിടം നിർമിക്കാൻ മാത്രമാണ് ലൈസൻസ് നേടിയത്. പഞ്ചായത്ത് ഡയറക്ടറുടെ നിർദേശപ്രകാരമാണ് നോട്ടീസയച്ചതെന്ന് സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.