അന്ത്യോഖ്യ സിംഹാസന​ത്തിനൊപ്പമെന്ന്​ പ്രഖ്യാപിച്ച്​ മണര്‍കാട്ട്​ വിശ്വാസപ്രഖ്യാപന റാലി

മണര്‍കാട്: അന്ത്യോഖ്യ സിംഹാസനത്തിനൊപ്പമെന്ന് പ്രഖ്യാപിച്ച് മണര്‍കാട്ട് വൻ വിശ്വാസപ്രഖ്യാപന റാലി. മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ കുർബാനക്കുശേഷം രാവിലെ പത്തോടെയായിരുന്നു റാലി. പള്ളിയിൽനിന്ന് ആരംഭിച്ച റാലി മണര്‍കാട് കവലചുറ്റി 12ഒാടെ മടങ്ങിയെത്തി. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാര്‍ക്കീസ് ബാവയോടും ശ്രേഷ്ഠ കാതോലിക്ക ബേസലിയോസ് തോമസ് പ്രഥമന്‍ ബാവയോടും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയോടും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരോടും അചഞ്ചലമായ കൂറും വിധേയത്വവും പ്രഖാപിച്ചായിരുന്നു റാലി. മഴയെ അവഗണിച്ചാണ് വിശ്വാസിസമൂഹം റാലിയിൽ അണിചേർന്നത്. തുടർന്ന് നടന്ന വിശ്വാസപ്രഖ്യാപന സമ്മേളനത്തില്‍ വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍ വിശ്വാസപ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത, ഫാ. ജെ. മാത്യു മണവത്ത്, അഡ്വ. റോയി ഐസക്, ട്രസ്റ്റി സി.എം. അച്ചന്‍കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.