കോട്ടയം: കോടിമതയിലേക്കുള്ള യാത്രബോട്ട് സർവിസ് പുനരാരംഭിക്കുന്നതിെൻറ ഭാഗമായി നവീകരിച്ച അഞ്ച് പൊക്കുപാലങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. ബോട്ടുകൾ സർവിസ് നടത്തുേമ്പാൾ മനുഷ്യസഹായത്തോടെ ഉയർത്തുന്ന ചേരിക്കത്തറ, 16ൽ ചിറ, പാറോച്ചാൽ, കാഞ്ഞിരം, ചുങ്കത്ത് മുപ്പത് എന്നിവിടങ്ങളിലെ നവീകരിച്ച പാലങ്ങളുടെ ഉദ്ഘാടനമാണ് നടക്കുക. വൈകീട്ട് 4.30ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. കാഞ്ഞിരം പാലം നിർമാണത്തിെൻറ ഭാഗമായി തടസ്സപ്പെട്ട ജലഗതാഗതം പുനഃസ്ഥാപിക്കാനാണ് പാലങ്ങൾ നവീകരിച്ചത്. കാഞ്ഞിരം പാലത്തിെൻറ നിർമാണം ആരംഭിച്ചപ്പോൾ മുതൽ കോടിമതയിൽ എത്തേണ്ട യാത്രബോട്ടുകൾ കാഞ്ഞിരത്ത് യാത്ര അവസാനിപ്പിച്ച് മടങ്ങിയിരുന്നു. പാലത്തിനായി ബാർജ് സ്ഥാപിച്ചതോടെ ബോട്ടുകൾക്ക് കടന്നുവരവും നിലച്ചു. കാഞ്ഞിരം പാലം തുറന്നുകൊടുത്തിട്ടും മീനച്ചിലാറിെൻറ കൈവഴിയായ പുത്തൻതോട്ടിലൂടെ കോടിമതയിലേക്കുള്ള ജലഗതാഗതം പുനഃസ്ഥാപിക്കാനായില്ല. തകരാറിലായ പാലങ്ങളാണ് ജലഗതാഗതത്തിന് തടസ്സമായത്. തകരാറിലായ പാലങ്ങളുടെയും വശങ്ങളിലെ വിളക്കുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കി. മഴയെത്തുടർന്ന് വെള്ളം ഉയർന്നതിനാൽ സുഗമമായ യാത്രയൊരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എം.എൽ.എ ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലങ്ങൾ നവീകരിച്ചത്. ഗ്രാമീൺചിറ പാലം മുതൽ മലരിക്കൽവരെ രണ്ടര കിലോമീറ്ററിൽ ആറ്റുതീരത്ത് നാട്ടകം ഭാഗത്ത വൈദ്യുതി വിളക്ക് സ്ഥാപിക്കുന്ന ജോലികളും അന്തിമഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.