തൊടുപുഴ: റിവർവ്യൂ റോഡിൽ മുണ്ടക്കൽ പ്രഫ. എം.ജെ. ജേക്കബിെൻറ (കേരള കോൺഗ്രസ്- എം ജില്ല പ്രസി.) മകൻ ആനന്ദും നാകപ്പുഴ പാറേക്കാേട്ടൽ മാനുവലിെൻറ മകൾ ലിസ്മോളും വിവാഹിതരായി. ജോസ് കെ. മാണി എം.പി, എം.എൽ.എമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിൻ എന്നിവർ പെങ്കടുത്തു. സ്കൂട്ടർ യാത്രക്കാരൻ ബസിനടിയിൽപെട്ടു നെടുങ്കണ്ടം: ബസ് നടുറോഡിൽ തിരിക്കവെ സ്കൂട്ടർ യാത്രക്കാരൻ ബസിനടിയിൽപെട്ടു. തൂക്കുപാലം ബസ് സ്റ്റാൻഡിൽ കയറാതെ മുന്നോട്ടുപോയ ബസ് പെട്ടെന്ന് നിർത്തി പിന്നോട്ടുവരുമ്പോൾ പിന്നാലെയെത്തിയ സ്കൂട്ടർ യാത്രക്കാരൻ ബസിനടിയിൽ കുടുങ്ങുകയായിരുന്നു. ഞായറാഴ്ച ബസിനടിയിൽപെട്ട സ്കൂട്ടർ പണിത് നൽകാമെന്ന് പറഞ്ഞ് ബസ് ഉടമകൾ തടിതപ്പിയതിനാൽ കൂടുതൽപേർ സംഭവം അറിഞ്ഞില്ല. തൂക്കുപാലം ബസ് സ്റ്റാൻഡിൽ കയറാതെ റോഡിലിട്ട് തിരിച്ച് സ്വകാര്യ ബസുകൾ മടങ്ങിപ്പോകുക പതിവാണ്. രാമക്കൽമേട് റൂട്ടിലേക്ക് കയറ്റി സ്റ്റാൻഡിലേക്ക് റിവേഴ്സ് എടുത്ത് മടങ്ങുന്ന ബസുകൾ കാൽനടക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കുമെല്ലാം ഭീഷണിയാണ്. ഇത്തരത്തിൽ പിന്നോട്ടെടുക്കവെയാണ് ഞായറാഴ്ച അപകടമുണ്ടായത്. ഫോട്ടോ ക്യാപ്ഷൻ TDL14 തൂക്കുപാലം ബസ് സ്റ്റാൻഡിന് മുന്നിൽ സ്വകാര്യ ബസിനടിയിൽപെട്ട സ്കൂട്ടർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.