കോട്ടയം: ഒാണാഘോഷം പാരമ്യതയിലെത്തിയതോടെ സംസ്ഥാനത്ത് പൂവിപണിയും സജീവം. ആഘോഷം പടിവാതിൽക്കൽ എത്തിയപ്പോൾ പൂവില കുത്തനെ ഉയരുന്നതിൽ മലയാളികൾ ആശങ്കയിലുമാണ്. മുൻ വർഷത്തെക്കാൾ 20-30 ശതമാനംവരെയാണ് വർധന. ഉൽപാദനച്ചെലവും കാലാവസ്ഥ വ്യതിയാനവുമാണ് വില വർധനക്ക് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് ടൺ കണക്കിനു പൂക്കളാണ് കേരളത്തിലെത്തുന്നത്. ഇതിൽ 80 ശതമാനവും എത്തുന്നത് തമിഴ്നാട്-കർണാക സംസ്ഥാനങ്ങളിൽനിന്നുമാണ്. ഒാണക്കാലത്ത് മാത്രം അഞ്ചു മുതൽ 10 കോടിയുടെവരെ പൂക്കൾ വിൽപന നടത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഒാണവിപണി ലക്ഷ്യമിട്ട് പൂക്കളുടെ ഉൽപാദനവും ഇതര സംസ്ഥാനങ്ങളിൽ ഇപ്പോൾ തകൃതിയാണ്. തോവാള, കന്യാകുമാരി, നാഗർകോവിൽ, ശങ്കരൻകോവിൽ, സേലം, ബംഗളൂരു, ഹുസൂർ, മധുര, ദിണ്ഡിഗൽ എന്നിവിടങ്ങളിലാണ് പൂകൃഷി വ്യാപകമായുള്ളത്. കേരളത്തിൽ ഏറെ ആവശ്യക്കാരുള്ളത് ബന്ദി, വാടാമുല്ല, അരളി, ചെമ്പകം, പിച്ചി പൂക്കൾക്കാണ്. ഇവ തമിഴ്നാട്ടിൽനിന്ന് എത്തുേമ്പാൾ 80 ശതമാനം റോസാപ്പൂക്കളും എത്തുന്നത് കർണാടകയിൽനിന്നും. പൂക്കളിൽ തന്നെ പലതിനും വ്യത്യസ്ത ഡിമാൻഡുമുണ്ട്. കടുംചുവപ്പ് റോസിനാണ് വിൽപന ഏറെ. വെള്ളജമന്തിക്കും വൻ ഡിമാൻഡാണ്. ഒാണക്കാലത്ത് ഏറ്റവും അധികം വിൽപനയുള്ളത് ജമന്തി പൂക്കൾക്കാണ്. പിന്നെ വാടാമുല്ലക്കും. ചെറിയ അത്തപ്പൂക്കളം ഇടുന്നതിന് പൂവിനായി മാത്രം 3000 മുതൽ 4000 രൂപവരെ ചെലവ് വരുന്നുണ്ടെന്നാണ് കണക്ക്. പൂവില ഉയർന്നതോടെ പൂക്കളമത്സരങ്ങളും കുറഞ്ഞു. നാട്ടിൻപുറങ്ങളിൽ പൂക്കൾ കിട്ടാത്ത സ്ഥിതിയുമാണ്. എന്നാൽ, പൂക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ പ്രമുഖ പൂവ്യാപാരികൾ തമിഴ്നാട്ടിലും കർണാടകയിലും പൂപ്പാടങ്ങൾ വാടകക്ക് എടുത്ത് കൃഷി ചെയ്യുന്നുണ്ടെന്നും കച്ചവടക്കാർ പറയുന്നു. ഇതോടെ ഇടനിലക്കാരെ ഒഴിവാക്കാനാകുെമന്നും വില കുറക്കാൻ കഴിയുന്നുണ്ടെന്നും കച്ചവടക്കാർ അറിയിച്ചു. 50മുതൽ 60വരെ കച്ചവടക്കാർ ഇത്തരത്തിൽ ഇപ്പോൾ തമിഴ്നാട്ടിൽ പൂപ്പാടങ്ങൾ നടത്തുന്നുണ്ട്. കർണാടകയിലും പൂ പാട്ടകൃഷി വ്യാപകമാണ്. ഒാണാഘോഷങ്ങളുടെ ഭാഗമായി സ്കൂൾ, കോളജ്, ഒാഫിസുകളടക്കം വിവിധ സ്ഥാപനങ്ങളിൽ ഇപ്പോൾ തന്നെ പൂക്കളം ഒരുക്കാനുള്ള തിരക്കിലാണ് മലയാളികൾ. ജമന്തിക്ക് കിലോക്ക് 120-140 രൂപവരെയാണ് വില. വാടാമുല്ലക്ക് 150 രൂപയും കടുംചുവപ്പ് റോസപ്പൂവിന് 200-400 രൂപവരെയും വിലയുണ്ട്. മറ്റ് പൂക്കൾക്ക് വില നൂറിൽ അധികമാണ്. വലുപ്പം, നിറം എന്നിവയനുസരിച്ച് റോസപ്പൂവിെൻറ വില, കുറഞ്ഞ വില 250 രൂപയും. 400 മുതൽ 250 രൂപവരെയാണ് വില. തൃശൂർ വെള്ളായണിയിൽനിന്ന് താമരപ്പൂക്കളും വിപണിയിൽ ലഭ്യമാണ്. തമിഴ്നാട്ടിലെ താമരപ്പൂക്കളും കേരളത്തിൽ എത്തുന്നുണ്ട്. ഇതിന് പുറമെ ഹൈബ്രിഡ് ഇനങ്ങളിൽ വ്യത്യസ്ത നിറങ്ങളുള്ള പൂക്കളും സുലഭം. താമരപ്പൂവിന് എട്ടുമുതൽ പത്തുവരെയാണ് വില. വരുംദിവസങ്ങളിൽ പൂവില ഉയരുമെന്ന സൂചനയാണ് കച്ചവടക്കാർ നൽകുന്നത്. സി.എ.എം. കരീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.