തദ്ദേശ സ്ഥാപനം: വികസന പദ്ധതികൾക്കുള്ള പണം പാഴാകുന്നില്ലെന്ന് ഉറപ്പാക്കണം -കലക്ടർ കോട്ടയം: തദ്ദേശ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച പണം പാഴാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടർ സി.എ. ലത. കലക്ടറേറ്റിൽ ചേര്‍ന്ന ജില്ലതല വികസന സമിതി യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അവർ. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധിക്കണം. പദ്ധതി നടത്തിയതായി സര്‍ക്കാര്‍ നിർദേശിച്ച സമയക്രമം കര്‍ശനമായി പാലിക്കണമെന്നും അവർ നിർേദശിച്ചു. കെ.എസ്.ടി.പി ഏറ്റെടുത്ത ജില്ലയിലെ റോഡുകളുടെ നിർമാണപ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. കാലവര്‍ഷത്തില്‍ തകര്‍ന്ന കോട്ടയം നഗരത്തിലേതടക്കമുള്ള റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കണം. കെ.എസ്.ടി.പി റോഡ് വികസനത്തിെൻറ ഭാഗമായ ജങ്ഷൻ വികസനം, വഴിവിളക്കുകളുടെ സ്ഥാപനം എന്നിവയിലെ കാലതാമസം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലാൻഡ് ബോര്‍ഡ് സെക്രട്ടറിയായി സ്ഥലം മാറുന്ന കലക്ടർ സി.എ. ലതക്ക് ജില്ല വികസന സമിതി ഉപഹാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സമ്മാനിച്ചു. പ്രഫ. എൻ. ജയരാജ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലില്‍, ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ ടി.എം. റഷീദ്, ജില്ല പ്ലാനിങ് ഒാഫിസർ കെ.എസ്. ലതി എന്നിവർ പെങ്കടുത്തു. സ്വകാര്യ ബസ്: ബോണസ് തര്‍ക്കം ഒത്തുതീര്‍പ്പായി കോട്ടയം: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളും ബസ് ഉടമകളും തമ്മിലുള്ള ബോണസ് തർക്കം ഒത്തുതീര്‍പ്പായി. കഴിഞ്ഞ വര്‍ഷത്തെ ബോണസ് തുകയില്‍ 500 രൂപയുടെ വര്‍ധനയാണ് അനുവദിച്ചത്. ഒരു വര്‍ഷം സര്‍വിസുള്ള തൊഴിലാളികള്‍ക്ക് ഉത്സവബത്തയായി 2000 രൂപ ലഭിക്കും. ചർച്ചയിൽ ജില്ല ലേബര്‍ ഒാഫിസര്‍ ആര്‍. ഗോപകുമാർ അധ്യക്ഷതവഹിച്ചു. തൊഴിലുടമ പ്രതിനിധികളായ ടി.ജെ ജോസഫ്, കെ.എസ്. സുരേഷ്, പി.കെ. ബൈജു, ജോസുകുട്ടി തോമസ്, തങ്കച്ചന്‍ വാലേല്‍ തൊഴിലാളികളെ പ്രതിനിധീകരിച്ച് പി.ജെ. വര്‍ഗീസ്, സന്തോഷ് പോള്‍, പി.കെ. സ്‌കറിയ, സാബു കാരയ്ക്കല്‍ എന്നിവർ പെങ്കടുത്തു. ജൈവ സാക്ഷരത യജ്ഞം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും കോട്ടയം: ജൈവം എന്ന പേരില്‍ മഹാത്മാഗാന്ധി സർവകലാശാല ജില്ലയില്‍ നടപ്പാക്കുന്ന ജൈവ സാക്ഷരത പദ്ധതി ആഗസ്റ്റ് 29 രാവിലെ 10ന് സര്‍വകലാശാല സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിക്കും. ജോസ് കെ. മാണി എം.പി ജൈവബോധന മാര്‍ഗരേഖ പ്രകാശനം ചെയ്യും. സിൻഡിക്കേറ്റ് അംഗമായ രാജു എബ്രഹാം എം.എല്‍.എ ജൈവ മൊബൈല്‍ ആപ്പിെൻറ ഉദ്ഘാടനം നിർവഹിക്കും. സുരേഷ് കുറുപ്പ് എം.എല്‍.എ ജൈവഗീതം പ്രകാശനം ചെയ്യും. ജൈവം ചെയര്‍മാന്‍ അഡ്വ. പി.കെ. ഹരികുമാര്‍ പദ്ധതി വിശദീകരിക്കും. വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി എന്നിവർ സംസാരിക്കും. ജില്ലയിലെ 4,87,296 ഭവനങ്ങളില്‍ ജൈവകൃഷി രീതിയില്‍ പരിശീലനം ലഭിച്ച 10,000 നാഷനല്‍ സർവിസ് സ്‌കീം വളൻറിയര്‍മാര്‍ നേരിെട്ടത്തി ജൈവകൃഷി രീതി പരിചയപ്പെടുത്തുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.