ഹഷീഷ് ഓയിൽ കടത്ത്​: ഒന്നാം ​പ്രതി ബംഗളൂരുവിലേക്ക്​ കടന്നതായി സംശയം

കട്ടപ്പന: 20 കോടിയുടെ ഹഷീഷ് ഓയിലുമായി മൂന്നംഗ സംഘം കട്ടപ്പനയിൽ പിടിയിലായ സംഭവത്തിൽ ഒന്നാം പ്രതിക്കായി അന്വേഷണം ഉൗർജിതം. കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാൻ കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാർ വെള്ളിയാഴ്ച കോടതിയിൽ അപേക്ഷ നൽകും. കട്ടപ്പന ഡിവൈ.എസ്.പിയുടെ കീഴിലെ ഷാഡോ പൊലീസാണ് പ്രതികളെ കഴിഞ്ഞ ഞായറാഴ്ച പുലർച്ച പിടികൂടിയത്. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി എബിൻ ദിവാകരെനക്കുറിച്ച് സൂചന ലഭിച്ചെങ്കിലും പൊലീസ് എത്തും മുേമ്പ ഇയാൾ കടന്നുകളഞ്ഞതായാണ് അറിയുന്നത്. ശിവസേന മുന്‍ നേതാവും കുങ്ഫൂ പരിശീലകനുമായ നെടുങ്കണ്ടം പുത്തന്‍പുരക്കല്‍ അഞ്ജുമോന്‍ (അഞ്ജുമാഷ്--38), നെടുങ്കണ്ടം കോടതിയിലെ അഭിഭാഷകനായ രാമക്കല്‍മേട് പതാലില്‍ ബിജു രാഘവൻ ‍(37), ശാന്തന്‍പാറ വാക്കോടന്‍സിറ്റി പന്തനാല്‍ ഷിനോ ജോണ്‍ (39) എന്നിവരെയാണ് പിടികൂടിയത്. എബിൻ ദിവാകരൻ ബംഗളൂരുവിലേക്ക് കടന്നതായി സംശയമുണ്ട്. ഏഴുകോടിയുടെ ഹഷീഷുമായി ഒരുമാസം മുമ്പ് പിടിയിലായി ബംഗളൂരു ജയിലിൽ കഴിയുന്ന പ്രതിയുമായി എബിന് ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു. കേസ് നർേകാട്ടിക് വിങ്ങിന് വിട്ടെങ്കിലും നിയമപ്രശ്ങ്ങൾ മൂലം കട്ടപ്പന സി.ഐ തന്നെ കേസന്വേഷണം തുടരുമെന്ന് ഇടുക്കി നർേകാട്ടിക് ഡിവൈ.എസ്.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.