സംഘ്​പരിവാറി​െൻറ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ സാമൂഹിക പ്രവർത്തകർ

കൊച്ചി: പറവൂരിൽ മുജാഹിദ് പ്രവർത്തകരെ ആക്രമിച്ച സംഘ്പരിവാർ നടപടി വർഗീയ സംഘർഷം സൃഷ്ടിക്കാൻ രാജ്യവ്യാപകമായി നടക്കുന്ന ആസൂത്രിത ശ്രമങ്ങളുടെ തുടർച്ചയാണെന്ന് സാമൂഹിക പ്രവർത്തകർ. ഭരണഘടനാപരമായ അവകാശം വിനിയോഗിച്ചതിന് ഫാഷിസ്റ്റ് വിചാരണക്ക് വിധേയമാകുന്ന സംഭവം അത്ര നിസ്സാരമല്ല. കേരളത്തിൽ വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്ക് എല്ലാ സഹായവും ചെയ്യുന്നത് പൊലീസാണ്. പറവൂരിൽ അഴിഞ്ഞാടിയ ആർ.എസ്.എസ് പ്രവർത്തകരെ നിസ്സാര കുറ്റം ചുമത്തി വിട്ടയച്ച പൊലീസ്, മുജാഹിദ് പ്രവർത്തകരെ ഗുരുതര കുറ്റം ചുമത്തി തുറുങ്കിലടക്കുകയാണ് ചെയ്തത്. കേരള പൊലീസ് കുറച്ചുകാലമായി തുടരുന്ന ഫാഷിസ്റ്റ് പക്ഷപാതിത്വം ഇൗ സംഭവത്തിലും പ്രകടമാണ്. ഇത് ജനാധിപത്യവിരുദ്ധവും ആശയപ്രചാരണ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റവുമാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ജനാധിപത്യ പുരോഗമന ശക്തികൾ അണിനിരക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കെ. സച്ചിദാനന്ദൻ, ബി.ആർ.പി ഭാസ്കർ, ഡോ. ജെ. ദേവിക, ഡോ. രേഖരാജ്, ഗ്രോ വാസു, എം.എൻ. കാരശ്ശേരി, കെ.ഇ.എൻ കുഞ്ഞഹമ്മദ്, പ്രഫ. ടി.ടി. ശ്രീകുമാർ, എൻ.പി. ചെക്കുട്ടി, നജ്മൽ ബാബു (ടി.എൻ. ജോയ്), ഡോ. കെ.ടി. റാംമോഹൻ, മീന കന്തസ്വാമി, പ്രഫ. പി. കോയ, എം.എൻ. രാവുണ്ണി, മൈത്രി പ്രസാദ്, നിഖില ഹെൻട്രി, എം.കെ. മനോജ്കുമാർ, ടി.കെ. വാസു, ഡോ. ഹരി, കെ.എസ്. ഹരിഹരൻ, നാസറുദ്ദീൻ എളമരം, സി.എസ്. മുരളി, അഡ്വ. പി.എ. പൗരൻ, സാദിഖ് ഉള്ളിയിൽ, വിളയോടി ശിവൻകുട്ടി, സി.പി. റഷീദ് എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.