കുമരകത്ത്​ നീന്തൽകുളത്തിൽ സൗദി കുടുംബത്തിലെ ഏഴുവയസ്സുകാരൻ മുങ്ങി മരിച്ചു

കോട്ടയം: കുമരകത്ത് വിനോദസഞ്ചാരത്തിനെത്തിയ സൗദിയിൽനിന്നുള്ള കുടുംബത്തിലെ ഏഴുവയസ്സുകാരൻ റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. സൗദി ജിദ്ദ സ്വദേശി അലാബിൻ മജീദ് ഇബ്രാഹിം ആണ് മരിച്ചത്. കുമരകം അവേറ റിസോർട്ടിൽ വ്യാഴാഴ്ച വൈകീട്ട് 6.45നാണ് സംഭവം. റിസോർട്ടിലെ കുട്ടികൾക്കായുള്ള സ്വിമ്മിങ് പൂളിൽ മറ്റ് കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. റിസോർട്ട് ഉടമകളും ജീവനക്കാരും ചേർന്ന് കോട്ടയം ഭാരത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതേദഹം കളത്തിപ്പടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ച് കുട്ടികളടക്കം ഏഴംഗ സൗദി കുടുംബം മൂന്നുദിവസത്തെ സന്ദർശനത്തിന് ബുധനാഴ്ചയാണ് കുമരകത്തെത്തിയത്. മക്കളിൽ നാലമത്തെ കുട്ടിയാണ് മരിച്ചത്. മുതിർന്ന സഹോദരങ്ങൾക്കൊപ്പം കുട്ടികളുടെ നീന്തൽകുളത്തിൽ കുളിക്കുന്നതിനിടെ അലാബിൻ മുങ്ങി താഴുകയായിരുന്നു. മരണകാരണം കൂടുതൽ അന്വേഷണത്തിനുശേഷം വ്യക്തമാകൂവെന്ന് കുമരകം എസ്.െഎ രജൻകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.