തിരുവല്ല: പൊയ്കയിൽ വാഴ്ചയുഗ തിരുമേനിയുടെ 90-ാം ജന്മദിനം 25ന് പ്രത്യക്ഷരക്ഷ ദൈവസഭ (പി.ആർ.ഡി.എസ്) ആഘോഷിക്കും. പ്രത്യേക പ്രാർഥന, ആത്്മീയയോഗം, ജന്മദിന സമ്മേളനം, സംഗീതാരാധന, ആത്്മീയ പ്രഭാഷണം, കലാപരിപാടി എന്നിവ നടത്തും. 25ന് രാവിലെ എട്ടിന് ഇരവിപേരൂർ ശ്രീകുമാർ നഗറിലെ ശ്രീകുമാരഗുരു മണ്ഡപത്തിലെ പ്രത്യേക പ്രാർഥനക്കുശേഷം പി.ആർ.ഡി.എസ് പ്രസിഡൻറ് വൈ. സദാശിവൻ കൊടിയേറ്റുന്നതോടെ കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ ജന്മദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തങ്കവിലാസം ബംഗ്ലാവിലെ വാഴ്ചയുഗ തിരുമേനി സന്നിധാനത്ത് രാവിലെ ഒമ്പതിന് പ്രത്യേക പ്രാർഥന നടക്കും. തുടർന്ന് പി.ആർ.ഡി.എസ് കലാവിഭാഗമായ ആചാര്യ കലാക്ഷേത്രം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന സംഗീതാരാധന സഭ പ്രസിഡൻറ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്യും. ഗുരുകുല േശ്രഷ്ഠൻ ഇ.ടി. രാമൻ പ്രഭാഷണം നടത്തും. വൈസ് പ്രസിഡൻറ് എം.എസ്. കുട്ടപ്പൻ, ജനറൽ സെക്രട്ടറിമാരായ കെ.ഡി. രാജൻ, സി.കെ. നാരായണൻ, ജോയൻറ് സെക്രട്ടറി കെ.ടി. വിജയൻ എന്നിവർ സംസാരിക്കും. വൈകീട്ട് 4.30ന് സംഗീതാരാധന സമാപിക്കും. ശാഖകളിൽ നടക്കുന്ന ആഘോഷപരിപാടികളിൽ ഹൈകൗൺസിൽ ഗുരുകുല സമിതി അംഗങ്ങൾ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.