ബിഹാറിൽ ജനതാദൾ^യു ശരദ്​​ വിഭാഗം യോഗം വിളിക്കുന്നു

ബിഹാറിൽ ജനതാദൾ-യു ശരദ് വിഭാഗം യോഗം വിളിക്കുന്നു ന്യൂഡൽഹി: ശരദ് യാദവി​െൻറ നേതൃത്വത്തിലുള്ള ജനതാദൾ-യു വിഭാഗം ദേശീയ കൗൺസിൽ വിളിച്ചുചേർക്കാനൊരുങ്ങുന്നു. യഥാർഥ പാർട്ടി തങ്ങളാണെന്ന് തെളിയിക്കുമെന്നും പാർട്ടി നേതാവ് അരുൺ ശ്രീവാസ്തവ പറഞ്ഞു. പാർട്ടി പതാകക്കും ചിഹ്നത്തിനുമായുള്ള അവകാശവാദങ്ങളുയർത്തി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുന്നതി​െൻറ മുന്നോടിയായാണ് കൗൺസിൽ വിളിക്കുന്നത്. ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ നയിക്കുന്ന വിഭാഗം കഴിഞ്ഞദിവസം ദേശീയ കൗൺസിൽ വിളിച്ചുചേർത്തതിന് പിറകെയാണ് ശരദ് യാദവി​െൻറ നീക്കം. സംസ്ഥാനത്തെ നിരവധി പാർട്ടി ഘടകങ്ങളും മുതിർന്ന നേതാക്കളും തങ്ങൾക്കൊപ്പമാണെന്നും തെരഞ്ഞെടുപ്പ് കമീഷനെ ഇത് ബോധ്യപ്പെടുത്തുമെന്നും ശ്രീവാസ്തവ പറഞ്ഞു. നിതീഷ് കുമാർ വിളിച്ച യോഗത്തിൽ പാർട്ടിയുടെ മുഴുവൻ എം.എൽ.എമാരും മൂന്നു പേരൊഴികെയുള്ള ലോക്സഭ അംഗങ്ങളും പെങ്കടുത്തിരുന്നു. പട്നയിൽ ചേർന്ന കൗൺസിൽ കേന്ദ്ര മന്ത്രിസഭയിൽ ചേരാനുള്ള ക്ഷണത്തെ സ്വാഗതം ചെയ്യുകയും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷി​െൻറ തിരുമാനത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.