20 കോടിയുടെ ഹഷീഷ് പിടികൂടിയ സംഭവം: പ്രതികളെ പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങും

കട്ടപ്പന: 20 കോടിയുടെ ഹഷീഷ് ഓയിലുമായി മൂന്നുപേർ പിടിയിലായ സംഭവത്തിൽ രക്ഷപ്പെട്ട പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. കൂടുതൽ ഹഷീഷ് ഓയിൽ സൂക്ഷിച്ചതായി സംശയിക്കുന്നതിനാൽ എക്സൈസും അന്വേഷണം ആരംഭിച്ചു. നെടുങ്കണ്ടം ശാന്തൻപാറ സ്വദേശി എബിൻ ദിവാകരനാണ് രക്ഷപ്പെട്ടത്. ഇയാളാണ് സംഘത്തിലെ പ്രധാനിയെന്നാണ് അറസ്റ്റിലായവർ പൊലീസിനെ അറിയിച്ചത്. ഇയാളുടെ കൈവശം കൂടുതൽ ഹഷീഷ് ഓയിൽ സ്റ്റോക്ക് ചെയ്തതായും സംശയമുണ്ട്. കേസിൽ അറസ്റ്റിലായ രാമക്കൽമേട് കോമ്പമുക്കപതാലിൽ അഡ്വ. ബിജുമോൻ (37), നെടുങ്കണ്ടം മുണ്ടിയെരുമ പുത്തൻപുരക്കൽ അഞ്ജുമോൻ (അഞ്ജു മാഷ്--37), ശാന്തൻപാറ വാക്കോടം സിറ്റി പന്തനാൽ ഷിനോ ജോൺ (29) എന്നിവരെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണത്തി​െൻറ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കട്ടപ്പന ടൗണിൽനിന്ന് ഞായറാഴ്ച പുലർച്ച നാലോടെയാണ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഹഷീഷ് ഓയിലി​െൻറ ആവശ്യക്കാരെന്ന വ്യജേനെ പ്രതികളെ വലയിലാക്കുകയായിരുന്നു. ആന്ധ്രയിൽനിന്ന് എത്തിച്ചതാണ് ഓയിൽ എന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.