പൊലീസിനെതിരെ അമിതവിമർശനം പ്രവർത്തനശൈലിയെ പിന്നോട്ടടിക്കും -എൻ. രാമചന്ദ്രൻ കോട്ടയം: പൊലീസിനെതിരെയുള്ള അമിതവിമർശനം സേനയുടെ പ്രവർത്തനശൈലിയെ പിന്നോട്ടടിക്കുമെന്ന് ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ. രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന് അർഹനായതിന് കോട്ടയം പൗരാവലിയുടെ നേതൃത്വത്തിൽ ദർശന ഒാഡിറ്റോറിയത്തിൽ നൽകിയ ആദരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിെൻറ കർമശേഷി വർധിപ്പിക്കാൻ സമൂഹത്തിെൻറ പ്രോത്സാഹനം അനിവാര്യമാണ്. കോട്ടയത്ത് എസ്.പിയായി ചുമതലയേറ്റശേഷം കുട്ടികളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പ്രഥമപരിഗണന നൽകിയത്. അത് വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പൊലീസ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിച്ചാൽ പല പലസംഭവങ്ങളും ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് പൗരാവലിയുടെ ഉപഹാരം നൽകി സമ്മേളനം ഉദ്ഘാടനം ചെയ്തു. 125 കോടി ജനങ്ങളിൽനിന്ന് ചുരുക്കം ചിലർക്ക് മാത്രം കിട്ടുന്ന അംഗീകാരം നേടിയ എൻ. രാമചന്ദ്രൻ കോട്ടയത്തിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അനുമോദപത്രം കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന കൈമാറി. സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, ബി.ജെ.പി സെൻട്രൽ സോൺ പ്രസിഡൻറ് നാരായണൻ നമ്പൂതിരി, സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.ബി. ബിനു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തിരുനക്കര പുത്തൻപള്ളി ഇമാം താഹ മൗലവി, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻറ് എബ്രഹാം ഇട്ടിച്ചെറിയ, ദർശന സാംസ്കാരികകേന്ദ്രം ഡയറക്ടർ ഫാ. ജസ്റ്റിൻ കാളിയാനിയിൽ, കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, നവജീവൻ ട്രസ്റ്റി പി.യു. തോമസ്, ഗിരിദീപം ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. വര്‍ഗീസ് കൈപ്പനടുക്ക, സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. റോയി സാം ദാനിയൽ, ബി.സി.എം േകാളജ് പ്രിൻസിപ്പൽ സിസ്റ്റര്‍ ബെറ്റ്‌സി, ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ. ജാന്‍സി തോമസ്, പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.പി. തോംസൺ, െപാലീസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. സലിംകുമാർ, ഡ്രീം സിറ്റി ലയൺസ് ക്ലബ് പ്രസിൻറ് മാത്യു കൊല്ലമലക്കരോട്ട് എന്നിവർ സംസാരിച്ചു. 'ജെ.സി.െഎ റബർ സിറ്റി റൺ' കൂട്ടയോട്ടം കോട്ടയം: ജൂനിയർ ചേംബർ ഇൻറർനാഷനൽ കോട്ടയം ചാപ്റ്റർ അമ്പതാം വർഷത്തിലേക്ക്. വാർഷികാചാരണത്തിെൻറ ഭാഗമായി സെപ്റ്റംബർ 17ന് രാവിലെ ഏഴിന് 'റബർ സിറ്റി റൺ' എന്ന പേരിൽ കൂട്ടയോട്ടമത്സരം നടത്തും. 10 കിലോമീറ്റർ കൂട്ടയോട്ടവും രണ്ടു കിലോമീറ്റർ സൗഹൃദ കൂട്ടയോട്ടവുമാണ് ക്രമീകരിച്ചിരിക്കുന്നത്. അന്ന് വൈകീട്ട് കോടിമത ജെ.സി ഭവനിൽ കുടുംബസംഗമവും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ജെ.സി.ഐ ദേശീയ പ്രസിഡൻറ് പദ്കുമാർ മേനോൻ, സോൺ പ്രസിഡൻറ് മധു മോഹൻ, ഡോ. പി.ജി.ആർ പിള്ള, ചെറിയാൻ വർഗീസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.