തലയോലപ്പറമ്പ്​ പഞ്ചായത്ത്​ ഒാഫിസി​െൻറ മുകൾഭാഗം ഇടിഞ്ഞുവീണു

തലയോലപ്പറമ്പ്: ജീർണാവസ്ഥയിലായിരുന്ന തലയോലപ്പറമ്പ് പഞ്ചായത്ത് ഒാഫിസി​െൻറ മുകൾഭാഗം ഇടിഞ്ഞുവീണൂ. സമീപെത്ത പൂവത്തിൻചുവട്ടിൽ പ്രകാശ​െൻറ വീട്ടുമുറ്റത്തേക്കാണ് കെട്ടിടാവശിഷ്ടങ്ങൾ വീണത്. വീട്ടുമുറ്റത്ത് ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച രാത്രിയാണ് അപകടം. കെട്ടിടത്തി​െൻറ പാരപ്പറ്റാണ് അടർന്നുവീണത്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ കെട്ടിടം കാടുകയറി. മുമ്പ് പഞ്ചായത്ത് ഒാഫിസിലെത്തിയ ആളുടെ തലയിൽ പാരപ്പറ്റിലെ ഇഷ്ടിക വീണ സംഭവം ഉണ്ടായിരുന്നു. കെട്ടിടത്തോട് ഒട്ടിപ്പിടിച്ചുവളരുന്ന വൃക്ഷങ്ങളുടെ ചില്ലകൾ ഭിത്തിക്കിടയിലൂടെ വളർന്നിട്ടും നടപടി ഉണ്ടാകുന്നില്ല. വൃക്ഷങ്ങൾ വെട്ടിമാറ്റാൻ കരാർ കൊടുക്കാൻ തീരുമാനമുണ്ടെങ്കിലും മരം വെട്ടാൻ ബുദ്ധിമുട്ടാണെന്നുപറഞ്ഞ് ആരും ഏറ്റെടുക്കുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.ജെ. മോഹനൻ അറിയിച്ചു. മൽപിടിത്തത്തിനൊടുവിൽ പൊലീസ് പിടികിട്ടാപ്പുള്ളിയെ കീഴടക്കി തലയോലപ്പറമ്പ്: ഒരുമണിക്കൂർ നീണ്ട മൽപിടിത്തത്തിനൊടുവിൽ പൊലീസ് സംഘം പിടികിട്ടാപ്പുള്ളിയായ ഗുണ്ടയെ കീഴടക്കി. പാലാ മുന്നാനി തറകുന്നേൽ ജോബി ജോസഫിനെയാണ് (42) പിടികൂടിയത്. 20ഒാളം കേസുകളിലെ പിടികിട്ടാപ്പുള്ളിയായ ജോബിയെ തിങ്കളാഴ്ച പകൽ 12ന് തലപ്പാറയിൽവെച്ചാണ് പിടികൂടിയത്. ഉല്ലലയിലെ ഭാര്യവീട്ടിൽനിന്ന് തിരികെ കാറിൽ പാലാക്ക് പോകുേമ്പാൾ വൈക്കം സി.െഎക്ക് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടർന്ന് വടയാറിൽവെച്ച് പൊലീസ് കാർ തടയാൻ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് തലയോലപ്പറമ്പുവഴി തലപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്നു. വെള്ളൂർ, തലയോലപ്പറമ്പ്, കടുത്തുരുത്തി സ്റ്റേഷനുകളിലെ എസ്.െഎമാരും പൊലീസും തലപ്പാറയിൽ എത്തിയതോടെ ജോബി കാർ ഉപേക്ഷിച്ച് സമീപെത്ത വീട്ടിലേക്ക് ഒാടിക്കയറി. പൊലീസ് വീട് വളഞ്ഞപ്പോൾ വീടിനുമുകളിൽ കയറി കത്തിവീശി ഭീഷണിപ്പെടുത്തി. തുടർന്ന് മൽപിടിത്തത്തിനൊടുവിൽ പൊലീസ് കീഴടക്കുകയായിരുന്നു. ചൊവ്വാഴ്ച വൈക്കം കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.