സ്വാശ്രയ മെഡിക്കൽ; അസീസിയ കോളജിൽ റവന്യൂ സർട്ടിഫിക്കറ്റ്​ സമർപ്പിച്ചവരെയും സാമുദായിക സീറ്റിലേക്ക്​ പരിഗണിക്കാൻ നിർദേശം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ സാമുദായിക സീറ്റിലേക്ക് കഴിഞ്ഞ 14ന് മുമ്പ് റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റ് മാത്രം സമർപ്പിച്ചവരെയും പരിഗണിക്കാൻ സർക്കാർ നിർദേശം. ഇതുസംബന്ധിച്ച് പ്രവേശന പരീക്ഷാ കമീഷണർ വ്യക്തത തേടിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പി​െൻറ നിർദേശം. കോളജിലെ 50 സീറ്റുകളിലേക്ക് സമുദായം തെളിയിക്കാൻ റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റിനൊപ്പം മതസംഘടനകളുടെ രേഖകൂടി പരിഗണിക്കാൻ കഴിഞ്ഞ 14ന് ഹൈകോടതി അനുമതി നൽകിയിരുന്നു. കൊല്ലം കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, കൊല്ലം കേരള സുന്നി ജമാഅത്ത് യൂനിയൻ എന്നിവയുടെ സാക്ഷ്യപ്പെടുത്തൽ ആയിരുന്നു വേണ്ടത്. 14ന് കോടതി വിധി വന്നെങ്കിലും ഒട്ടുമിക്ക അപേക്ഷകരും ഇക്കാര്യം അറിഞ്ഞില്ല. രേഖകൾ സമർപ്പിക്കാൻ 17 വരെ സമയം നൽകിയെങ്കിലും 15ലെ അവധിയും കഴിഞ്ഞ് 16നാണ് ഇക്കാര്യം പ്രവേശന പരീക്ഷാ കമീഷണർ വിദ്യാർഥികളെ അറിയിച്ചത്. അപ്പോഴേക്കും നിശ്ചയിച്ച സമയം കഴിയുകയും ഒേട്ടറെ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ കഴിയാതെ വരുകയും ചെയ്തു. ഇതുസംബന്ധിച്ച് ഒേട്ടറെ പരാതികൾ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും പ്രവേശന പരീക്ഷാ കമീഷണർക്കും ലഭിച്ചിരുന്നു. ഇതിനെതുടർന്നാണ് ഇക്കാര്യത്തിൽ പ്രവേശന പരീക്ഷാ കമീഷണർ വ്യക്തത തേടിയത്. 14ന് കോടതി നിർേദശം വന്ന സാഹചര്യത്തിൽ അതിനു മുമ്പ് റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റ് സമർപ്പിച്ചവരെ കൂടി സാമുദായിക സീറ്റിലേക്ക് പരിഗണിക്കാനാണ് നിർദേശം. അവ്യക്തതയെ തുടർന്ന് അസീസിയ കോളജിലെ സാമുദായിക സീറ്റിലേക്കുള്ള കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചിരുന്നില്ല. സർക്കാർ വ്യക്തത നൽകിയതോടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.