എസ്​.ടി പ്രമോട്ടർമാരുടെ ഓണറേറിയം വൈകുന്നു

ചിറ്റാർ:- ആദിവാസി മേഖലയിലെ ക്ഷേമ പ്രവർത്തനത്തിനുവേണ്ടി പ്രവർത്തിക്കുന്ന എസ്.ടി പ്രമോട്ടർമാരുടെ ഓണറേറിയം വൈകുന്നു. ഇതുമൂലം പലരും ബുദ്ധിമുട്ടുന്നു. ജില്ലയിൽ എസ്.ടി പ്രമോട്ടർമാരായി 47 പേരാണ് വിവിധ ഉൗരുകളിൽ ജോലി ചെയ്യുന്നത്. എല്ലാ മാസവും പത്താം തീയതിക്കകം ഇവരുടെ അക്കൗണ്ടിൽ പണം എത്തുകയാണ്. എന്നാൽ, ഈ മാസം തീരാറായിട്ടും ഇവരുടെ ഓണറേറിയം എത്തിയില്ല. പ്രമോട്ടർമാരിൽ പലരും കൈയിൽനിന്ന് കാശു മുടക്കിയും കടം വാങ്ങിയുമാണ് ഊരുകളിൽ പോയി ക്ഷേമപ്രവർത്തനം നടത്തുന്നത്. വനത്തിനുള്ളിൽ കഴിയുന്ന ആദിവാസി ഊരുകളിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. അവിടെ എത്തണമെങ്കിൽ ടാക്സി വിളിച്ചു വേണം പോകാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.