ജില്ലതല മത്സരം

തിരുവല്ല: സംസ്ഥാന പുരാരേഖ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി തിരുവല്ല വിദ്യാഭ്യാസ നടത്തി. ഇരുവള്ളിപ്ര െസൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ കുന്നന്താനം എൻ.എസ്.എസ്, ഇരവിപേരൂർ സ​െൻറ് ജോൺസ്, വള്ളംകുളം നാഷനൽ എന്നീ ഹൈസ്കൂളുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. പുരാരേഖ വകുപ്പ് കാഷ് അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു. സംസ്ഥാന സോണൽ മത്സരത്തിൽ ഇവർ പങ്കെടുക്കും. ഓട്ടോ മോഷണം പോയി തിരുവല്ല: പട്ടാപ്പകൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മോഷണം പോയതായി പരാതി. മഞ്ഞാടി ഊന്നുകല്ലുങ്കൽ മുരളി കുമാറാണ് ഓട്ടോ മോഷണം പോയതായി തിരുവല്ല പൊലീസിൽ പരാതി നൽകിയത്. തിരുവല്ല-കോഴഞ്ചേരി റോഡിൽ മീന്തലക്കര കാണിക്ക മണ്ഡപത്തിനു സമീപം പാർക്ക് ചെയ്ത ഓട്ടോയാണ് കാണാതായത്. കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റു തിരുവല്ല: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര കൊച്ചാലുംമൂട്, മുല്ലശ്ശേരിൽ മത്തായി കോശിയാണ് തിരുവല്ലയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. എം.സി റോഡിൽ ഇടിഞ്ഞില്ലം ജങ്ഷനടുത്ത് ഞായറാഴ്ച വൈകീട്ട് മൂന്നിന് ആയിരുന്നു അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.