സ്വകാര്യ ബസ്​ നിയന്ത്രണംവിട്ട്​ കടയിലേക്ക്​ ഇടിച്ചുകയറി

കോട്ടയം: . അപകടത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച രാവിലെ 6.45ന് മാങ്ങാനം മേനാച്ചേരിപ്പടി കവലയിലാണ് അപകടം. കോട്ടയം--തിരുവല്ല റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടം വിതച്ചത്. ബസി​െൻറ മുൻഭാഗം പൂർണമായും കടയുടെ ഒരുഭാഗവും തകർന്നിട്ടുണ്ട്. കടയുെട സമീപത്തെ പോസ്റ്റും തകർന്നു. തിരുവല്ലയിലേക്കുള്ള സർവിസിനിടെയാണ് അപകടം. ആദ്യത്തെ ട്രിപ്പായതിനാൽ യാത്രക്കാർ കുറവായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.