രാജാക്കാട്: ഓണവിപണി ലക്ഷ്യമാക്കി ജമന്തി കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് രാജാക്കാട് ഗ്രാമപഞ്ചായത്ത് കുടംബശ്രീ പ്രവർത്തകർ. പ്ലാസ്റ്റിക് പൂക്കളിലേക്കും പേപ്പര്‍ വാഴയിലയിലേക്കും മലയാളിയുടെ പൂക്കളവും ഓണസദ്യയും വഴിമാറിയതോടെ ഓണക്കാലത്ത് കേരളത്തിലേക്ക് പൂക്കളെത്തിക്കുന്ന ചുമതലയും തമിഴ്‌നാട് കര്‍ഷകര്‍ ഏറ്റെടുത്തിരുന്നു. അത്തം മുതല്‍ 10 ദിവസം പൂക്കളം തീര്‍ക്കണമെങ്കില്‍ വന്‍തുക മുടക്കേണ്ടി വരുന്ന സാഹചര്യമാണ്. ഇതോടെ പൂക്കളങ്ങളും ഓർമയിലേക്ക് മടങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സതി കുഞ്ഞുമോെൻറ നേതൃത്വത്തില്‍ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ ജമന്തി കൃഷിയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞവര്‍ഷം പഞ്ചായത്ത് നടത്തിയ ഓണാഘോഷ പരിപാടിയില്‍ അത്തപ്പൂക്കള മത്സരത്തിനു മത്സരാര്‍ഥികള്‍ തമിഴ്‌നാട്ടില്‍നിന്ന് പൂക്കളെത്തിച്ചാണ് മത്സരത്തില്‍ പങ്കെടുത്തത്. അതുകൊണ്ട് ഇത്തവണ കുറഞ്ഞ നിരക്കില്‍ പൂക്കള്‍ വിപണിയില്‍ എത്തിക്കാനാണ് ഇവരുടെ നേതൃത്വത്തില്‍ അരയേക്കറോളം സ്ഥലത്ത് ജമന്തി കൃഷി ആരംഭിച്ചത്. തരിശുപ്രദേശങ്ങളില്‍ പ്രാദേശികമായി കുറഞ്ഞ െചലവില്‍ കൃഷി ചെയ്ത് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്നതാണ് ജമന്തിയെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു. മറ്റ് കൃഷികളെ അപേക്ഷിച്ച് ജമന്തി കൃഷിക്ക് കീടശല്യവും രോഗവും ബാധിക്കുന്നിെല്ലന്നതും െചലവ് കുറക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.