പൊന്‍കുന്നം: ഹഷീഷ് ഓയിലുമായി കാറില്‍ സഞ്ചരിച്ച മൂന്നുപേരെ പൊന്‍കുന്നം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തിടനാട് വെള്ളൂക്കുന്നേല്‍ തോമസ് ജോര്‍ജ് (23), കാഞ്ഞിരപ്പള്ളി മണ്ണംപ്ലാക്കല്‍ ഞള്ളമറ്റംവയല്‍ അലന്‍ തോമസ് (23), കോട്ടയം കോടിമത മധുമലവീട്ടില്‍ എം. നന്ദഗോപാല്‍ (23) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. 33 ഗ്രാം ഓയില്‍ ഇവരില്‍നിന്ന് കണ്ടെടുത്തു. ചെറിയ മിഠായി കുപ്പിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഹഷീഷ് ഓയില്‍. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് നെടുമ്പാശ്ശേരിയില്‍ ഒരു വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 40 ഗ്രാം ഹഷീഷ് ഓയില്‍ കണ്ടെത്തിയെങ്കിലും ഇവിടെനിന്ന് ആരെയും പിടികൂടാന്‍ കഴിഞ്ഞില്ലെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് ചിറക്കടവ് മണ്ണംപ്ലാവില്‍നിന്ന് പിടിയിലായത്. 23,000 രൂപ വില വരുന്ന ഓയിലാണ് ഇവരില്‍നിന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ആഡംബര കാറും കസ്റ്റഡിയിലെടുത്തു. ഹഷീഷ് ഓയില്‍ ഉപയോഗിക്കുന്ന പൈപ്പും കണ്ടെടുത്തു. സ്വന്തം ഉപയോഗത്തിനായി എറണാകുളത്തുനിന്നാണ് ഇവര്‍ ഹഷീഷ് ഓയില്‍ വാങ്ങിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഞ്ച് ഗ്രാമിന് 3500 രൂപ വീതമാണിവര്‍ വില കൊടുത്തതേത്ര. പിടിയിലായ മൂന്നുപേരും കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ മുമ്പ് ഒരുമിച്ച് പഠിച്ചവരാണ്. നന്ദഗോപാല്‍ എന്‍ജിനീയറിങ്ങ് കഴിഞ്ഞ് ചെന്നൈയില്‍ ജോലി ചെയ്യുകയാണ്. തോമസ് ജോര്‍ജ് ചെന്നൈയില്‍ ലയോള കോളജില്‍ വിഷ്വല്‍ കമ്യൂനിക്കേഷൻ വിദ്യാര്‍ഥിയാണ്. അലന്‍ പി.ജി കോഴ്‌സ് പ്രവേശനം കാത്തിരിക്കുകയാണ്. പൊന്‍കുന്നം എക്‌സൈസ് സി.ഐ ഒ. പ്രസാദിെൻറ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. പ്രിവൻറിവ് ഓഫിസര്‍മാരായ ബിനോയി കെ. മാത്യു, വി.ആര്‍. വിനോദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി.എസ്. ശ്രീലേഷ്, കെ.സി. സുരേന്ദ്രന്‍, ടി.എ. ഹരികൃഷ്ണന്‍, വി.ആര്‍. രതീഷ് എന്നിവരായിരുന്നു സംഘത്തില്‍. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടു. അതേസമയം, കേസന്വേഷണം ഊര്‍ജിതമാക്കിയാല്‍ വൻ മയക്കുമരുന്ന് സംഘത്തെ പിടികൂടാനാകുമായിരുന്നുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. PHOTO:: KTL62 hashis 1 ഹഷീഷുമായി പിടിയിലായവര്‍ KTL63 hashis 2 പിടികൂടിയ ഹഷീഷ് ഓയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.