​പട്ടികവിഭാഗ വിദ്യാർഥികളുടെ ആനുകൂല്യം നൽകുന്നതിലെ കാലതാമസം ഇല്ലാതാക്കണം

പട്ടികവിഭാഗ വിദ്യാർഥികളുടെ ആനുകൂല്യം നൽകുന്നതിലെ കാലതാമസം ഇല്ലാതാക്കണം കോട്ടയം: പട്ടികവിഭാഗക്കാർക്ക് ഉപരിപഠനത്തിനുള്ള കേന്ദ്രസർക്കാറി​െൻറ സ്കോളർഷിപ്പുകളും സംസ്ഥാന സർക്കാറി​െൻറ സഹായങ്ങളും കാലതാമസം കൂടാതെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും പദ്ധതികൾ ചുവപ്പുനാടയിൽ കുരുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജനതാദൾ-യു നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് എസ്.സി, എസ്.ടി സ​െൻറർ പ്രസിഡൻറ് െഎ.കെ. രവീന്ദ്രരാജ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പട്ടികജാതി-വർഗ മന്ത്രി ചെയർമാനായി എം.എൽ.എമാരെയും സംഘടന പ്രതിനിധികളെയും ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കണം. വിദേശപഠനത്തിന് പോകുന്നവർക്ക് സാമ്പത്തികസഹായം അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ പുനഃപരിേശാധിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.