കോട്ടയം: സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറെഞ്ഞന്ന എക്സൈസ് മന്ത്രിയുടെ പ്രതികരണം സത്യസന്ധമായ കണ്ടെത്തലാണെന്നും എന്നാൽ, അത് പുതിയ മദ്യനയം മൂലമല്ലെന്നും കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. രണ്ടു വർഷത്തോളമായി നിലനിന്ന ഭാഗിക മദ്യനിരോധനത്തിെൻറ സാഹചര്യങ്ങളോട് മദ്യപസമൂഹം യോജിച്ചുവെന്നതിെൻറ ഉത്തമ തെളിവാണിത്. സംസ്ഥാനത്തെ ഒരു ബാറിലും മുൻകാലത്തെപ്പോലെ മദ്യപരുടെ തള്ളിക്കയറ്റം ഉണ്ടാകുന്നില്ലെന്ന് ബാറുടമകൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. മിക്ക ബാറുകളും നിരവധി കാരണങ്ങളാൽ നഷ്ടത്തിലൂടെയാണ് നീങ്ങുന്നത്. സർക്കാറിെൻറ പുതിയ ജനവിരുദ്ധ മദ്യനയം പൂർവാധികം ശക്തിയോടെ അടിച്ചേൽപിച്ചാലും മനുഷെൻറ മദ്യാസക്തിെയന്ന ബലഹീനതയെ ചൂഷണം ചെയ്യാനാകില്ല. മദ്യ ഉപഭോഗം കുറയുന്നതിെൻറ അടിസ്ഥാനത്തിൽ മദ്യനിരോധനമാണ് ഉപഭോഗം കുറക്കാൻ ആവശ്യമെന്നറിഞ്ഞ് ഈ സർക്കാർ ജനേദ്രാഹ മദ്യനയത്തിൽനിന്ന് പിൻവാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.